വാഹനപ്പെരുപ്പത്തിന് ആനുപാതികമായ റോഡ് വികസനമാണ് സർക്കാർ ലക്ഷ്യം; മന്ത്രി പി.എ. മുഹമ്മദ് റിയാസ്

സംസ്ഥാനത്ത് വാഹനങ്ങളുടെ എണ്ണത്തിന് ആനുപാതികമായ റോഡ് വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. അഞ്ചാലുംമൂട്-കുരീപ്പുഴ റോഡിലെ കീകോലില്‍ ജംക്ഷന്‍ മുതല്‍ അരവിള ജെട്ടി വരെയുള്ള റോഡിന്റെ ആധുനീകരിച്ച പുനര്‍നിര്‍മാണ ഉദ്ഘാടനം കുരീപ്പുഴ ടോള്‍ പ്ലാസയ്ക്ക് സമീപം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

തുക ഉയരുമെങ്കിലും ഉന്നത നിലവാരത്തിലുള്ള റോഡുകളാണ് സംസ്ഥാനത്താകെ നിര്‍മിക്കുന്നത്. പാലം, കെട്ടിടം പണിയിലും ഗുണമേന്മ ഉറപ്പാക്കുന്നു. ഇതുവഴി ഈടുറ്റ നിര്‍മാണ പ്രവര്‍ത്തികളാണ് സാധ്യമാക്കുന്നത്. ആകെയുള്ള 28000 കിലോമീറ്റര്‍ പൊതുമരാമത്ത് റോഡുകളില്‍ പകുതിയും കുറ്റമറ്റ ആധുനിക സംവിധാനത്തിലേക്ക് ഉയര്‍ത്തുകയാണ്. കൊല്ലം നഗര വികസനത്തിന് ഭൂമി ഏറ്റെടുക്കുകയാണ്. 23 കിലോമീറ്റര്‍ റോഡ് വികസനത്തിന് ഭരണാനുമതി നല്‍കി. നഗര റോഡുകളുടെ വീതി കൂട്ടുന്നതിനും നടപടിയാകുന്നു. ആശ്രാമം ലിങ്ക് റോഡ് പൂര്‍ത്തീകരണ ഘട്ടത്തിലാണ് എന്നും അദ്ദേഹം വ്യക്തമാക്കി.

എം. മുകേഷ് എം.എല്‍.എ അധ്യക്ഷനായി തുടങ്ങുന്ന വികസന പ്രവര്‍ത്തനങ്ങളെല്ലാം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നവെന്ന് ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. മേയര്‍ പ്രസന്ന ഏണസ്റ്റ്, വാര്‍ഡ് കൗണ്‍സിലര്‍ ഗിരിജ തുളസി, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരായ ജോണ്‍ കെന്നത്ത്, എസ്. അനു, രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here