ജോർദാന് എതിരായ സൗഹൃദ മത്സരത്തിനായുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. 25 അംഗ ടീമിൽ രണ്ട് മലയാളി താരങ്ങൾ മാത്രമാണ് ഉള്ളത്. പരിശീലകൻ സ്റ്റിമാച് ആണ് ടീമിനെ പ്രഖ്യാപിച്ചത്. സഹൽ അബ്ദുൽ സമദും ആഷിഖ് കുരുണിയനും ആണ് ടീമിൽ ഇടം നേടിയത്. ഇന്ത്യൻ ടീമിനൊപ്പം നേരത്തെ ഉണ്ടായിരുന്ന വി പി സുഹൈറിന് അവസരം കിട്ടിയില്ല. കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളായ ഖാബ്ര, ജീക്സൺ സിങ് എന്നിവരും സഹലിനെ കൂടാതെ സ്ക്വാഡിൽ ഉൾപ്പെട്ടിട്ടുണ്ട്.മെയ് 28ന് ദോഹയിൽ വെച്ചാകും മത്സരം നടക്കുക.
ഇന്ത്യൻ ടീം ഗോൾ കീപ്പർമാർ : ഗുർപ്രീത് സിങ് സന്തു , ലക്ഷ്മികാന്ത് കട്ടിമണി, അമരീന്ദർ സിങ്
ഡിഫന്റർമാർ : രാഹുൽ ബെക്കേ, ആകാശ് മിശ്ര, ഹർമൻ ജോത് ഖബ്ര, റോഷൻ സിംഗ്, അൻവർ അലി, സന്ദേഷ് ജിങ്കാൻ, സുഭാഷിഷ് ബോസ്, പ്രീതം കോട്ടാൽ.
മിഡ്‌ഫീൽഡേർസ് : ജിക്സൺ സിംഗ്, അനിരുധ് താപ്പ, ഗ്ലെൻ മാർട്ടിനസ്, ബ്രാൻഡൺ ഫെർണാണ്ടസ്, ഋത്വക്ക് ദാസ്, ഉദാന്താ സിംഗ്, യാസിർ മുഹമ്മദ്, സഹൽ അബ്ദുൽ സമദ്, സുരേഷ് വാങ്ജം, ആഷിക് കുരുനിയൻ, ലിസ്റ്റൺ കോളാസൊ.
ഫോർവേഡ്സ് : ഇഷാൻ പണ്ഡിത, സുനിൽ ചേത്രി, മൻവീർ സിംഗ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.