Andrapradesh; ആന്ധ്രയില്‍ ജില്ലയുടെ പേര് മാറ്റി; മന്ത്രിയുടെ വീടിന് തീയിട്ട് പ്രതിഷേധം

ആന്ധ്രാപ്രദേശിലെ കൊനസീമ ജില്ലയ്ക്ക് അംബേദ്കറിന്റെ പേര് നല്‍കിയതില്‍ നടന്ന പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉടലെടുത്തു. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

അക്രമത്തില്‍ ഗതാഗത മന്ത്രി പിനിപ്പെ വിശ്വരൂപിന്റെ വീടിന് തീപിടിച്ചു. മന്ത്രിയെയും കുടുംബത്തെയും പോലീസ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. അംബേദ്കര്‍ ജയന്തിയോട് അനുബന്ധിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ ജില്ലയുടെ പേര് മാറ്റിയത്.

ജില്ലാ കളക്ടറുടെ ഓഫീസിന് സമീപം പ്രതിഷേധ പ്രകടനം നടത്താന്‍ ശ്രമിച്ച ആളുകള്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയതോടെയാണ് അമലപുരം ടൗണില്‍ തീപിടിത്തമുണ്ടായത്. പൊലീസ് വാഹനവും സ്‌കൂള്‍ ബസും കത്തിച്ചു. പ്രതിഷേധക്കാരുടെ കല്ലേറില്‍ നിരവധി പോലീസുകാര്‍ക്ക് പരിക്കേറ്റു.

അക്രമത്തില്‍ 20ലധികം പോലീസുകാര്‍ക്ക് പരിക്കേറ്റത് നിര്‍ഭാഗ്യകരമാണെന്നും സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel