Monkey Pox; യുഎഇയിൽ ആദ്യ കുരങ്ങു പനി സ്ഥിരീകരിച്ചു; ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രാലയം

യുഎഇയിൽ കുരങ്ങു പനി സ്ഥിരീകരിച്ചു. പടിഞ്ഞാറൻ ആഫ്രിക്കയിൽ നിന്നെത്തിയ 29കാരിക്കാണു കുരങ്ങുപനി സ്ഥിരീകരിച്ചതെന്ന് ആരോഗ്യപ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഇതാദ്യമായാണ് ഗൾഫ് മേഖലയിൽ കുരങ്ങുപനി സ്ഥിരീകരിക്കുന്നത്.

ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വ്യാപനം തടയുന്നതിനുള്ള മുൻ കരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. സംശയാസ്പദമായ കേസുകൾ റിപ്പോർട്ട് ചെയ്യാനും അണുബാധ കണ്ടെത്തുന്നതിന് ആവശ്യമായ മുൻ കരുതൽ നടപടികൾ സ്വീകരിക്കാനും ആശുപത്രികളടക്കം എല്ലാ ആരോഗ്യസംരക്ഷണ കേന്ദ്രങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ടെന്നു മന്ത്രാലയം വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel