കരിപ്പൂരില്‍ വീണ്ടും വന്‍ സ്വര്‍ണ്ണവേട്ട. യാത്രക്കാരനില്‍ നിന്നും ഒന്നരക്കോടി രൂപ വില വരുന്ന രണ്ടേ മുക്കാല്‍ കിലോ സ്വര്‍ണ്ണ മിശ്രിതമാണ് പൊലീസ് പിടികൂടിയത്. ബെഹ്‌റൈനില്‍ നിന്നും എയര്‍ ഇന്ത്യാ എക്‌സ്പ്രസ്സില്‍ എത്തിയ ബാലുശ്ശേരി സ്വദേശി അബ്ദുസലാമാണ് പിടിയിലായത്.
കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണ മിശ്രിതം പിടികൂടി
കരിപ്പൂര്‍ വിമാനത്താവളം(Karipoor Airport) വഴി കടത്താന്‍ ശ്രമിച്ച 2 കിലോയിലധികം സ്വര്‍ണ്ണ മിശ്രിതം കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി. ഇന്‍ഡിഗോ വിമാനത്തില്‍ എത്തിയ തൃത്താല സ്വദേശിയില്‍ നിന്നാണ് സ്വര്‍ണ്ണ മിശ്രിതം പിടികൂടിയത്. വാങ്ങാനെത്തിയ പേരാമ്പ്ര സ്വദേശി അഷ്റഫിനേയും അറസ്റ്റ് ചെയ്തു.
അതേസമയം, കാസര്‍കോഡ് ( Kasaragod ) മാരക മയക്കുമരുന്നായ എം ഡി എം എ യുമായി നാല് പേര്‍ പിടിയില്‍. ബംഗളൂരുവില്‍ നിന്നെത്തിച്ച 200 ഗ്രാം എം ഡി എം എയാണ് എക്‌സൈസ് പിടികൂടിയത്.
കാസര്‍കോട് സ്വദേശികളായ സമീര്‍, ഷെയ്ക്ക് അബ്ദുല്‍ നൗഷാദ്, ഷാഫി, ദക്ഷിണ കന്നഡ ബണ്ട്വാള്‍ സ്വദേശി അബൂബക്കര്‍ സിദ്ദിക്ക് എന്നിവരെയാണ് എക്സൈസ് പിടികൂടിയത്. ആദൂര്‍ കുണ്ടാറില്‍വച്ച് രാത്രി എട്ടുമണിയോടെയാണ് 200 ഗ്രാം എം ഡി എം എയുമായി നാലംഗ സംഘം പിടിയിലായത്.
രഹസ്യ വിവരത്തെ തുടര്‍ന്ന് എക്‌സൈസ് സംഘം രാവിലെ മുതല്‍ ഇവരെ പിന്തുടരുകയായിരുന്നു. കുണ്ടാറില്‍വച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞാണ് പ്രതികളെ പിടികൂടിയത്. കാറിന്റെ സീറ്റില്‍ ഒളിപ്പിച്ച നിലയിലായിരുന്നു MDMA.
ബെംഗളൂരുവില്‍നിന്നാണ് MDMA കൊണ്ടുവന്നതെന്ന് പ്രതികള്‍ പറഞ്ഞു.
ബംഗളൂരുവിലെ ലാബിലാണ് ഉല്‍പാദനം. പിടികൂടാനുള്ള ശ്രമത്തിനിടെ എക്‌സൈസ് വാഹനത്തില്‍ പ്രതികളുടെ വാഹനമിടിച്ചു.
കാസര്‍കോട്, ദക്ഷിണ കന്നഡ ജില്ലകളിലെ ആവശ്യക്കാരെ ലക്ഷ്യമിട്ടാണ് ലഹരിമരുന്ന് എത്തിച്ചതെന്നാണ് സൂചന. പിടിച്ചെടുത്ത എംഡിഎംഎയ്ക്ക് വിപണിയില്‍ പത്തുലക്ഷത്തിലേറെ വില വരും. ഇവരില്‍നിന്ന് ട്യൂബുകള്‍, ബോങ്ങുകള്‍, വാട്ടര്‍ പൈപ്പുകള്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.