
അമേരിക്കയിലെ ടെക്സാസില്‍ പ്രൈമറി സ്‌കൂളിലുണ്ടായ വെടിവയ്പ്പില്‍ 14 കുട്ടികളും ഒരു അധ്യാപികയും കൊല്ലപ്പെട്ടു. സ്‌കൂളില്‍ 18 കാരനായ തോക്കുധാരി വെടിയുതിര്‍ത്തതായി ഗവര്‍ണര്‍ ഗ്രെഗ് ആബട്ട് അറിയിച്ചു.
ആക്രമണത്തില്‍ നിരവധി പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. പ്രതിയെന്ന് സംശയിക്കുന്ന 18കാരനെ ഉദ്യോഗസ്ഥര്‍ കൊലപ്പെടുത്തിയതെന്ന് കരുതുന്നുതായും ഗവര്‍ണ്ണര്‍ അറിയിച്ചു.
ഉവാള്‍ഡെ സ്വദേശി സാല്‍വഡോര്‍ റാമോസാണ് വെടിവയ്പ്പ് നടത്തിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. പ്രദേശത്തെ രണ്ട് ആശുപത്രികളില്‍ വെടിവയ്പ്പില്‍ പരുക്കേറ്റവരെ പ്രവേശിപ്പിച്ചു. അതേസമയം വെടിവയ്പ്പുണ്ടായതിനെത്തുടര്‍ന്ന് പ്രദേശത്തെ എല്ലാ കാമ്പസുകളും പൂട്ടിയിരിക്കുകയാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here