AirIndia; റിയാദില്‍ ലാന്‍റിംഗിനിടെ എയർ ഇന്ത്യാ എക്സ്പ്രസിന്‍റെ ടയർ പൊട്ടിത്തെറിച്ചു; മടക്കയാത്ര വൈകുന്നു

ലാന്‍റിംഗിനിടെ ടയർ പൊട്ടിത്തെറിച്ച എയർ ഇന്ത്യാ എക്സ്പ്രസിന്‍റെ മടക്കയാത്ര വൈകുന്നു. കോഴിക്കോട് നിന്നെത്തിയ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് അപകടത്തിൽ പെട്ടത്.

തിങ്കളാഴ്ച രാത്രി 11നായിരുന്നു സംഭവം. ഇടതുഭാഗത്തെ ടയറാണ് പൊട്ടിയത്. എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് അപകടത്തിൽപ്പെട്ടത്. റിയാദിൽ നിന്നും കോഴിക്കോടേക്ക് ഇന്നലെ രാത്രി 11:45 ന് മടങ്ങേണ്ട വിമാനമായിരുന്നു ഇത്. യാത്രക്കാരെ ഹോട്ടല്‍ മുറികളിലേക്ക് മാറ്റിയിരിക്കുകയാണ്. എപ്പോഴാണ് വിമാനം പുറപ്പെടുകയെന്നതില്‍ ഇതുവരെ അധികൃതരില്‍ നിന്നും വ്യക്തത വന്നിട്ടില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel