Uma Thomas:ഉമ തോമസിന്റെ ബി ജെ പി ഓഫീസ് സന്ദര്‍ശനം; ന്യായീകരിച്ച് കെ സി വേണുഗോപാല്‍|K C Venugopal

തൃക്കാക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബി ജെ പി ഓഫീസ് സന്ദര്‍ശനം നടത്തിയ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉമ തോമസിനെ ന്യായീകരിച്ച് കെ സി വേണുഗോപാല്‍ രംഗത്ത്. എല്‍ഡിഎഫിന്റെ പ്രചാരണം കുറ്റബോധം കൊണ്ടാണെന്നും എല്‍ഡിഎഫ് മറ്റ് വിഷയങ്ങളില്‍ നിന്ന് ഒളിച്ചോടുകയാണെന്നും കെ സി വേണുഗോപാല്‍ സംഭവത്തെ ന്യായീകരിച്ചു.

ഉമാ തോമസിന്റെ നിഷ്‌കളങ്കമായ ഭാവത്തെ മാറ്റി മറിക്കുകയാണെന്നും ഒരു സ്ഥാനാര്‍ഥിക്ക് എല്ലാ വോട്ടും വേണമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. സഹായിക്കണം, പ്രാര്‍ഥിക്കണം എന്ന് പറയുന്നതില്‍ എന്താണ് തെറ്റ്. പരസ്യമായി പാര്‍ട്ടി ഓഫീസില്‍ പോയാണോ ബാന്ധവം ഉണ്ടാക്കുക. വിചിത്രമായ വാദങ്ങളാണിതെന്നും കെ സി വേണുഗോപാല്‍ ന്യായീകരിച്ചു.

ഉമാ തോമസിന്റെ ബിജെപി ഓഫീസ് സന്ദര്‍ശനത്തിനു പിന്നില്‍ വമ്പന്‍ ട്വിസ്റ്റുകള്‍

തൃക്കാക്കരയിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസിന്റെ ബി ജെ പി ഓഫീസ് സന്ദര്‍ശനം ഏറെ വിവാദത്തിലേക്ക് വഴിയൊരുക്കി. ബി ജെ പി വോട്ടുകള്‍ യു ഡി എഫി ന് മറിക്കാമെന്ന ധാരണയുടെ അടിസ്ഥാനത്തിലായിരുന്ന ദുരൂഹ സന്ദര്‍ശനം എന്ന വിവരം പുറത്തുവന്നു. വോട്ട് മറിക്കാന്‍ സ്ഥാനാര്‍ത്ഥി നേരിട്ടെത്തി വോട്ടഭ്യര്‍ത്ഥിക്കണമെന്ന ബി ജെ പി ഉപാധി യുഡിഎഫ് നടപ്പിലാക്കുകയായിരുന്നു. കുമ്മനം രാജശേഖരന്‍ ഉള്ളപ്പോഴാണ് ഉമാ തോമസ് ബി ജെ പി യുടെ തിരഞ്ഞെടുപ്പ് കമ്മിറ്റ ഓഫീസില്‍ എത്തിയത്.
യുഡിഎഫ് സ്ഥാനാര്‍ഥി ഉമാതോമസ് ഉച്ചക്ക് 12 30 ഓടെയാണ് ബിജെപിയുടെ പാലാരിവട്ടത്തെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍
എത്തിയത്. സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ വോട്ട് അഭ്യര്‍ത്ഥിക്കാനെത്തുന്നു എന്ന് മാത്രമാണ് ദൃശ്യങ്ങളില്‍ നിന്നും തോന്നുക. എന്നാല്‍ സന്ദര്‍ശനത്തിന് പിന്നിലെ രഹസ്യധാരണയുടെ വിവരങ്ങളാണ് പുറത്തുവന്നത്.

ബി ജെ പി യിലെ ഒരു വിഭാഗത്തിന്റെ വോട്ട് യു ഡി എഫിന് മറിക്കാന്‍ നേരത്തെ ധാരണയിലെത്തിയിരുന്നു. എന്നാല്‍ അണികളെ ബോധ്യപ്പെടുത്തുന്നതിനായി സ്ഥാനാര്‍ത്ഥി നേരിട്ടെത്തി സഹായം അഭ്യര്‍ഥിക്കണം. ബി ജെ പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഓഫീസിലുള്ള സമയമായിരുന്നു ഉമാ തോമസ് സന്ദര്‍ശനത്തിനായി നിശ്ചയിച്ചത്. ഇതും യാദൃശ്ചികമല്ലെന്നും മുന്‍ധാരണയുടെ അടിസ്ഥാനത്തില്‍ നടപ്പാക്കിയതാണെന്നും ഒരു വിഭാഗം വ്യക്തമാക്കി. ‘സഹായിക്കണം, പ്രാര്‍ഥിക്കണം’ എന്നാണ് ഉമ തോമസ് കുമ്മനത്തോടും പ്രവര്‍ത്തകരോടും അഭ്യര്‍ഥിച്ചത്.

മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വീണാ എസ് നായരടക്കം ചിലരും സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു. മുന്‍ തീരുമാനപ്രകാരം സന്ദര്‍ശന ദൃശ്യങ്ങള്‍ പകര്‍ത്തി ബി ജെ പി ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചു. വോട്ട് മറിക്കാല്‍ സുഗമമാക്കുന്നതിനായി അണികളെ ബോധ്യപ്പെടുത്തുകയായിരുന്നു ലക്ഷ്യം. പക്ഷേ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഇരു മുന്നണികള്‍ക്കിടയിലും അസ്വാരസ്യങ്ങള്‍ രൂപപ്പെട്ടു. വോട്ട് മറിക്കലിനെ എതിര്‍ക്കുന വിഭാഗം ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കി. കഴിഞ്ഞ ദിവസം തൃപ്പൂണിത്തുറ നഗരസഭയിലെ 2 വാര്‍ഡുകളില്‍ നടന്ന ഉപതെരഞ്ഞെടുന്നില്‍ കോണ്‍ഗ്രസ് വോട്ട് മറിച്ചതിനെ തുടര്‍ന്ന് ബി ജെ പി വിജയിച്ചിരുന്നു. അന്നുണ്ടാക്കിയ ധാരണയുടെ തുടര്‍ച്ചയാണ് തൃക്കാക്കരയിലും നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്ന് നീക്കത്തെ എതിര്‍ക്കുന്ന ഇരു പാര്‍ട്ടികളിലെയും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News