Cabinet Meeting; കേന്ദ്ര മന്ത്രിസഭ യോഗം ഇന്ന്; വിലക്കയറ്റം നിയന്ത്രിക്കാനുള്ള നടപടികൾ യോഗത്തിൽ ചർച്ചയാകും

നിർണായക കേന്ദ്ര മന്ത്രിസഭ യോഗം ഇന്ന് ചേരും. വിലക്കയറ്റം നിയന്ത്രിക്കാനുള്ള നടപടികൾ യോഗത്തിൽ ചർച്ചയാകും. വിലക്കയറ്റത്തിൽ വാണിജ്യ മന്ത്രാലയത്തോട് പ്രധാനമന്ത്രിയുടെ ഓഫിസ് കഴിഞ്ഞ ദിവസം റിപ്പോർട്ട് തേടിയിരുന്നു.

വിലക്കയറ്റം പിടിച്ചു നിർത്തുന്നതിന്റെ ഭാഗമായി ഇന്ധന നികുതിയിൽ നേരിയ കുറവ് വരുത്തിയെങ്കിലും അത് പ്രാവർത്തികമാക്കില്ലെന്നാണ് സൂചന. ഇതോടെ കൂടുതൽ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ കുറച്ചേക്കും. സോയാബീൻ, സൺഫ്ലവർ ഓയിൽ എന്നിവയുടെ ഇറക്കുമതിക്ക് കൂടുതൽ ഇളവുകൾ നൽകും.അതേസമയം, ഷുഗർ കയറ്റുമതിക്ക് നിയന്ത്രങ്ങൾ ഏർപ്പെടുത്താനും കേന്ദ്രസർക്കാർ തീരുമാനം ഉണ്ട്..

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here