Solar City; സൗരോർജ്ജ നഗരമാകാൻ ഒരുങ്ങി തിരുവനന്തപുരം

സോളാർ വൈദ്യുതി ഉത്പാദനത്തിലൂടെ പൂർണമായും സൗരോർജ്ജ നഗരമാകാൻ ഒരുങ്ങുകയാണ് തലസ്ഥാനം.സോളാർ സിറ്റി എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ടെക്നിക്കൽ കൺസൾട്ടൻസിയായ ജർമനി ആസ്ഥാനമായി പ്രവർത്തിക്കുന്ന ജി.ഐ.സെഡു മായി അനെർട്ട് ധാരണാപത്രം ഒപ്പുവച്ചു. തിരുവനന്തപുരത്ത്‌ നടന്ന ചടങ്ങിൽ അനെർട്ട് സി.ഇ.ഒയും ജർമൻ കൺസൾട്ടൻസി അധികൃതരുമാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്.

തലസ്ഥാന നഗരത്തെ സൗരോർജ നഗരമാക്കാനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്.ഗാർഹിക ഉപഭോക്താക്കൾക്കു സബ്സിഡിയോടെയുള്ള സൗരോർജ നിലയങ്ങൾ, നഗരത്തിലെ എല്ലാ സർക്കാർ കെട്ടിടങ്ങളിലും സൗരോർജ പവർ പ്ലാന്റുകൾ, സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ, സൗരോർജത്തിൽ പ്രവർത്തിക്കന്ന സ്മാർട്ട് ബസ് ഷെൽട്ടറുകൾ, നഗരത്തിലെ എല്ലാ സർക്കാർ സ്ഥാപനങ്ങളിലും ഇലക്ട്രിക് വാഹനങ്ങൾ തുടങ്ങിയവയാണു പദ്ധതിയിലൂടെ നടപ്പാക്കാൻ ലക്ഷ്യമിടുന്നത്.

വിവിധ ഹരിതോർജ ഉപകരണങ്ങൾ വ്യാപിപ്പിക്കുകയും സർക്കാർ വകുപ്പുകളുടെ സംയോജിത പ്രവർത്തനത്തിലൂടെ നഗരത്തെ സമ്പൂർണ ഹരിത നഗരമാക്കി മാറ്റുകയെന്നതും പദ്ധതിയുടെ ലക്ഷ്യമാണ്.
ജർമനി ആസ്ഥാനമായ GIZ കമ്പനിയാണ് കൺസൾട്ടൻസി. വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി ഉത്ഘാടനം ചെയ്ത ചടങ്ങിൽ GIZ കമ്പനി പ്രതിനിധി ജോർജ് ഗ്ലാമബറും അനെർട്ട്‌ സിഇഒ നരേന്ദ്ര നാഥ്‌ വെലൂരി IFS മാണ് ധാരണപത്രം ഒപ്പിട്ടത്.

സംസ്ഥാനത്തെ പ്രധാന നഗരങ്ങളിൽ കൂടി സോളാർ സിറ്റി പദ്ധതി നടപ്പാക്കിയാൽ വൈദ്യുതി ഉപയോഗത്തിന് സംസ്ഥാനം സ്വയംപര്യാപ്തത വരിക്കാൻ കഴിയും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News