Gokulam Kerala; സന്തോഷ് ട്രോഫി താരം നൗഫൽ ഗോകുലം കേരളയിൽ

സന്തോഷ്‌ ട്രോഫി വിജയിച്ച കേരള ടീമിന്റെ മുന്നേറ്റത്തിൽ നിർണായക പ്രകടനം നടത്തിയ നൗഫൽ പി എൻ ഐ ലീഗ് ചാമ്പ്യന്മാരായ ഗോകുലം കേരളയിലേക്ക്. നിരവധി ഐഎസ് എൽ ക്ലബ്ബുകൾ നോട്ടമിട്ടിരുന്ന താരമായിരുന്നു നൗഫൽ.

കോഴിക്കോട് തിരുവമ്പാടിയിൽ നൗഷാദ് – ജമീല ദമ്പത്തികളുടെ മകനാണ് നൗഫൽ. കേരള പ്രീമിയർ ലീഗ് സെമിഫൈനലിലെത്തിയ ബാസ്കോ ഒതുങ്ങലിന്റെ താരമായിരുന്നു . കോസ്മോസ് തിരുവമ്പാടിക്ക് വേണ്ടി ആദ്യ കാലങ്ങളിൽ പന്ത് തട്ടിയ യുവതാരം ചെലേമ്പ്ര എൻ എൻ എം എച് എസ് എസ്സിൽ പഠിക്കുമ്പോൾ സുബ്രതോ കപ്പിലും കളിച്ചിട്ടുണ്ട്.

സംസ്ഥാന സീനിയർ ചാമ്പ്യൻഷിപ്പ് നേടിയ കോഴിക്കോട് ടീമിലും നൗഫൽ ഭാഗമായിരുന്നു. ഖേലോ ഇന്ത്യ നാഷണൽസിൽ റണ്ണേഴ്സ് അപ്പായ കേരള ടീമിലും നൗഫൽ ഉണ്ടായിരുന്നു. ഇതിന് മുൻപ് ഗോകുലം കേരളയുടെ ജൂനിയർ ടീമിലും ഈ മധ്യനിര താരം പന്തുതട്ടിയിട്ടുണ്ട്.സന്തോഷ് ട്രോഫി ഫൈനലിൽ 116 മിനിറ്റിൽ കേരളം സമനില നേടിയത് നൗഫലിന്റെ അസിസ്റ്റിൽ നിന്നായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here