വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ കേന്ദ്രത്തിന്റെ നീക്കം; സണ്‍ഫ്‌ളവര്‍ ഓയിലിന്റെയടക്കം ഇറക്കുമതി തീരുവ എടുത്തുകളഞ്ഞു

രാജ്യത്തെ വിലക്കയറ്റം പിടിച്ചുനിര്‍ത്താനുള്ള നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍.വിലക്കയറ്റം, ഭക്ഷ്യ ക്ഷാമം എന്നിവ അതിരൂക്ഷമാകുന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ നടപടി.സോയാബീന്‍, സണ്‍ഫ്‌ളവര്‍ എണ്ണ എന്നിവയുടെ ഇറക്കുമതി തീരുവ കേന്ദ്രം എടുത്തുകളഞ്ഞു.20 ലക്ഷം മെട്രിക് ടണ്‍ വരെയുള്ള ഇറക്കുമതിക്ക് രണ്ടു വര്‍ഷത്തേക്കാണ് തീരുവ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്ന ഇളവ് 2024 മാർച്ച് 31 വരെ തുടരും.

അതേസമയം, ജൂണ്‍ ഒന്ന് മുതൽ പഞ്ചസാര കയറ്റുമതിക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ ഗോതമ്പ് കയറ്റുമതിക്കും നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. പഞ്ചസാരയുടെ ലഭ്യതയും വില സ്ഥിരതയും ഉറപ്പ് വരുത്തുകയാണ് പുതിയ തീരുമാനത്തിന്റെ ലക്ഷ്യം. ലോകത്തിലെ ഏറ്റവും വലിയ പഞ്ചസാര ഉത്പാദകരായ ഇന്ത്യ ഏറ്റവും കൂടുതല്‍ പഞ്ചസാര കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ ലിസ്റ്റില്‍ രണ്ടാം സ്ഥാനത്താണ്. എന്നാൽ ഇന്നത്തെ കേന്ദ്ര മന്ത്രി സഭ യോഗവും നിർണായകമാണ്.സാമ്പത്തിക കാര്യ സമിതിയുടെയുംയോഗവും ഇന്ന് തന്നെ നടക്കും.

വിലക്കയറ്റത്തെ പ്രതിരോധിക്കാൻ സ്വീകരിച്ച നടപടികൾ യോഗത്തിൽ ചർച്ചയാകും .പെട്രോളിൻ്റെയും ഡീസലിൻ്റെയും എക്സൈസ് തീരുവ കുറച്ചതിനെക്കുറിച്ച് ധനമന്ത്രി നിർമ്മലാ സീതാരാമൻ യോഗത്തിൽ വിശദീകരിക്കും. നേരത്തെ വിലക്കയറ്റം തടയുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് പ്രധാനമന്ത്രിയുടെ ഓഫിസ് ധനമന്ത്രാലയത്തിനും വാണിജ്യ മന്ത്രാലയത്തിനും നിർദ്ദേശം നൽകിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News