മുസ്ലീം ലീഗില്‍ വീണ്ടും ഹരിത വിവാദം പുകയുന്നു;പി കെ നവാസിനെതിരെ ഇ ടി;ശബ്ദരേഖ പുറത്ത്|E T Muhammed Basheer

മുസ്ലീം ലീഗില്‍ വീണ്ടും ഹരിത വിവാദം പുകയുന്നു. എം എസ് എഫ് പ്രസിഡന്റ് പി കെ നവാസിനെതിരെയുള്ള ഇ ടി മുഹമ്മദ് ബഷീറിന്റെ ശബ്ദരേഖ പുറത്ത് കൈരളി ന്യൂസിന് ലഭിച്ചു. ഹരിതയെ പിന്തുണച്ച എംഎസ്എഫ് നേതാക്കളെ പുറത്താക്കിയത് ശരിയായില്ലെന്നും ഇടി മുഹമ്മദ് ബഷീറിന്റെ ശബ്ദരേഖയില്‍.

നവാസ് വന്ന വഴി ശരിയല്ലെന്ന് സംസ്ഥാന നേതാക്കളോട് ഇ ടി സംസാരിക്കുന്നതിന്റെ ശബ്ദരേഖയാണ് പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ മാസം ലീഗിന്റെ ഉന്നതതല യോഗം കോഴിക്കോട് ചേര്‍ന്നിരുന്നു അതിന് ശേഷം അദ്ദേഹം സംസ്ഥാന നേതാക്കളുമായി സംസാരിക്കുന്ന ശബ്ദരേഖയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഹരിത വിഷയം സങ്കീര്‍ണമാകാന്‍ കാരണം നവാസാണ്.

നടപടി വേണ്ടിയിരുന്ന സംഭവമാണെന്നും ഉന്നതാധികാര സമിതിയില്‍ താന്‍ ശക്തമായ നിലപാട് എടുത്തിരുന്നുവെന്നും ഇ. ടി പറയുന്നു. എം.എസ്.എഫിനെ പിണക്കി, ഹരിതയെയും പിണക്കി. പ്രശ്‌നങ്ങള്‍ക്ക് മുഴുവന്‍ കാരണം നവാസാണ്. സംഘടന നന്നാവാന്‍ നവാസിനെ മാറ്റി നിര്‍ത്തുക മാത്രമാണ് വഴിയെന്നും ഇ.ടി ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News