SFI:എസ്എഫ്‌ഐ സംസ്ഥാന സമ്മേളനം;പ്രതിനിധി സമ്മേളനത്തിന് തുടക്കമായി

(SFI)എസ്എഫ്‌ഐ മുപ്പത്തിനാലാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനത്തിന് തുടക്കമായി. ധീരജ്, പി ബിജു നഗറായ ഏലംകുളം ഇഎംഎസ് സമുച്ചയത്തില്‍ നടന്ന പ്രതിനിധി സമ്മേളനം സംസ്‌കാരിക ചിന്തകന്‍ റാം പുനിയാനി ഉദ്ഘാടനം ചെയ്തു. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയം രാജ്യത്തിന് നാശമുണ്ടാക്കുമെന്ന് റാം പുനിയാനി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

രാജ്യത്തെ വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യവത്ക്കരണവും സിലബസുകളിലെ ഉള്ളടക്ക മാറ്റവും മേഖലയെ പ്രതിസന്ധിയിലാക്കും. ഗാന്ധിജിയേക്കാള്‍ പ്രാധാന്യം ഗാന്ധിജിയുടെ കൊലയാളിക്ക് നല്‍കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. പ്രതികരിക്കുന്നവരെ ഭരണകൂടം വേട്ടയാടുകയാണ്. പ്രതികരണ ശേഷിയില്ലാത്ത വിദ്യാര്‍ത്ഥി സമൂഹമാണ് ബി ജെ പി ലക്ഷ്യമിടുന്നത്. മതാധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെ ബി ജെ പി രാഷ്ട്രീയ നേട്ടം കൊയ്യാന്‍ ശ്രമിക്കുകയാണ്. അതേസമയം വിദ്യാഭ്യാസ മേഖലയില്‍ കേരളത്തിന്റെ നേട്ടം അഭിമാനകരമാണെന്നും റാം പുനിയാനി ഉദ്ഘാടന പ്രസംഗ്തതില്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News