Vikram: അച്ഛന്‍-മകന്‍ ബന്ധത്തിന്റെ ഫീല്‍ ഒപ്പിയെടുത്ത് ‘പോര്‍ക്കണ്ട സിംഗം’ ലിറിക്കല്‍ വീഡിയോ

കമല്‍ ഹാസന്‍(Kamal Haasan) നായകനായ ‘വിക്രം'(Vikram) ചിത്രത്തിലെ ലിറിക്കല്‍ വീഡിയോ റിലീസ് ചെയ്തു. ‘പോര്‍ക്കണ്ട സിംഗം..’ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ(Lyrical Video) ആണ് ഇപ്പോള്‍ പുറത്തു വിട്ടത്. സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് അനിരുദ്ധ് ആണ്. വിഷ്ണു ഇടവന്റേതാണ് വരികള്‍. അച്ഛന്‍ മകന്‍ ഫീല്‍ ഒപ്പിയെടുത്ത ഗാനമാണ് ‘പോര്‍ക്കണ്ട സിംഗം’.

ഇതിനു മുമ്പിറങ്ങിയ വിക്രമിലെ ഗാനം ചര്‍ച്ചയായിരുന്നു. ‘പത്തലെ പത്തലെ’ എന്ന തുടങ്ങുന്ന ഗാനം സര്‍ക്കാരിനെതിരെയുള്ള തമിഴന്റെ പ്രതിഷേധമാണെന്ന ആരോപണമാണ് ഉയര്‍ന്നത്. പാട്ട് കേന്ദ്ര സര്‍ക്കാരിനെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ചെന്നൈ സിറ്റി പൊലീസ് കമ്മീഷ്ണര്‍ക്ക് പാരിതി ലഭിച്ചത്. ‘മക്കള്‍ നീതി മയ്യ’ത്തിന്റെ രാഷ്ട്രീയമാണ് പാട്ടിലൂടെ പറയുന്നതെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു.

ജൂണ്‍ മൂന്നിനാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്. ഫഹദ് ഫാസിലും വിജയ് സേതുപതിയും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഒപ്പം സൂര്യയും ചിത്രത്തില്‍ എത്തുന്നുണ്ട്. കാളിദാസ് ജയറാം, ചെമ്പന്‍ വിനോദ് ജോസ്, നരേന്‍ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തിയേറുകളില്‍ എത്തുന്നതിനു മുന്‍പ് തന്നെ ചിത്രം 100 കോടി ക്ലബ്ബില്‍ ഇടം നേടിയിരിക്കുകയാണ്. തെന്നിന്ത്യയില്‍ പ്രീ-റിലീസ് ഹൈപ്പ് നെടിക്കൊണ്ടിരിക്കുന്ന ചിത്രത്തിന്റെ ഒടിടി റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ ആണ്. ചിത്രത്തിന്റെ അഞ്ച് ഭാഷകളിലെയും ഒടിടി, സാറ്റലൈറ്റ് അവകാശം ഡിസ്‌നിക്കാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News