കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയം രാജ്യത്തെ നാശത്തിലേക്കാണ് നയിക്കുക:റാം പുനിയാനി|Ram Puniyani

(Central Government)കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയം രാജ്യത്തെ നാശത്തിലേക്കാണ് നയിക്കുകയെന്ന് പ്രശസ്ത സാമൂഹ്യ വിമര്‍ശകന്‍ റാം പുനിയാനി(Ram Puniyani). വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യവത്ക്കരണവും സിലബസുകളിലെ ഉള്ളടക്ക മാറ്റവും മേഖലയെ പ്രതിസന്ധിയിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് നടക്കുന്ന (SFI)എസ്എഫ്‌ഐ മുപ്പത്തിനാലാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു റാം പുനിയാനി.

പി ബിജു – ധീരജ് നഗറായ ഏലംകുളം ഇ എം എസ് സ്മാരക ഹാളിലാണ് പ്രതിനിധി സമ്മേളനത്തിന് തുടക്കമായത്. പതാക ഉയര്‍ത്തലിനും രക്തസാക്ഷി മണ്ഡപത്തിലെ പുഷ്പാര്‍ച്ചനയ്ക്കും അനുശോചന പ്രമേയത്തിനും ശേഷം പ്രതിനിധി സമ്മേളനം പ്രമുഖ ചിന്തകന്‍ റാം പുനിയാനി ഉദ്ഘാടനം ചെയ്തു. മതാധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെ ബി ജെ പി രാഷ്ട്രീയ നേട്ടം കൊയ്യാന്‍ ശ്രമിക്കുകയാണെന്നും
ഇത് രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുമെന്നും റാം പുനിയാനി പറഞ്ഞു. ജനാധിപത്യവും മതേതരത്വവും കാത്തുസൂക്ഷിക്കുന്നതില്‍ കേരളം രാജ്യത്തിന് മാതൃകയാണെന്നും റാം പുനിയാനി കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News