പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ കുട്ടിയെക്കൊണ്ട് വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച സംഭവം;ദേശീയ ബാലാവകാശ കമ്മീഷന് ഉടന്‍ റിപ്പോര്‍ട്ട് നല്‍കും: ജില്ലാ പൊലീസ് മേധാവി ജി ജയദേവ്

പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ കുട്ടിയെക്കൊണ്ട് വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച സംഭവത്തില്‍, ദേശീയ ബാലാവകാശ കമ്മീഷന് ഉടന്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് ജില്ലാ പൊലീസ് മേധാവി ജി ജയദേവ്. സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ കസ്റ്റഡിയില്‍ ഇല്ല. മുദ്രാവാക്യം വിളിച്ച കുട്ടിയെ തിരിച്ചറിഞ്ഞിട്ടില്ലെന്നു ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

PFI റാലിക്കിടയില്‍ കുട്ടിയെ കൊണ്ട് വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച സംഭവത്തില്‍ കഴിഞ്ഞ 23നാണ് ദേശീയ ബാലാവകാശ കമ്മീഷന്‍ ജില്ലാ പൊലീസ് മേധാവിയോട് റിപ്പോര്‍ട്ട് തേടിയത്. നവ മാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ആയിരുന്നു ഇടപെടല്‍. കമ്മീഷന് റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കുമെന്ന് SP പറഞ്ഞു. കുട്ടിയെ തോളിലേറ്റിയ അന്‍സര്‍ നെ ചോദ്യം ചെയ്‌തെങ്കിലും പ്രകടനത്തിനിടെ കൗതുകം തോന്നി തോളില്‍ എടുത്തു എന്നാണ് മൊഴി നല്‍കിയിട്ടുള്ളത്. വിഷയവുമായി ബന്ധപ്പെട്ട് അന്‍സാറിനെ കോടതിയില്‍ ഹാജരാക്കി. അന്‍സറിന്റെ മൊഴി പൊലീസ് പൂര്‍ണമായും വിശ്വാസത്തില്‍ എടുത്തിട്ടില്ലെങ്കിലും കുട്ടിയിലേക്ക് എത്തുന്നതിലുള്ള സൂചനകള്‍ ഒന്നും തന്നെ ഇതുവരെ ലഭിച്ചിട്ടില്ല. കേസില്‍ കൂടുതല്‍ പിഎഫ്‌ഐ പ്രവര്‍ത്തകരെ വീണ്ടും ചോദ്യം ചെയ്യും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News