Jammu Kashmir:ജമ്മു കശ്മീര്‍ ബാരാമുള്ളയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍; ഒരു പൊലീസുകാരന്‍ മരിച്ചു

(Jammu Kashmir)ജമ്മു കശ്മീര്‍ ബാരാമുള്ളയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരു പൊലീസുകാരന്‍ മരിച്ചു. അതേ സമയം ഏറ്റുമുട്ടലില്‍
മൂന്ന് പാകിസ്ഥാന്‍ ഭീകരരെ സുരക്ഷാ സേന വധിച്ചെന്ന് കശ്മീര്‍ ഐജിപി വിജയ് കുമാര്‍ അറിയിച്ചു. ഇവരില്‍ നിന്ന് ആയുധങ്ങളും വെടിയുണ്ടകളും പിടിച്ചെടുത്തിട്ടുണ്ട്.

ഇന്നലെയാണ് ഭീകരരുടെ അക്രമണത്തെ തുടര്‍ന്ന് പൊലീസുകാരന്‍ കൊല്ലപ്പെട്ടത്. ബാരാമുള്ളയിലെ ക്രീരി മേഖലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഈ വര്‍ഷം ഇതുവരെ 22 പാകിസ്ഥാനി ഭീകരരെ വധിച്ചു എന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News