PC George: പി സി ജോര്‍ജിന്‍റെ ജാമ്യം റദ്ദാക്കി; അറസ്റ്റ് ചെയ്യാൻ അനുമതി

തിരുവനന്തപുരം മതവിദ്വേഷ പ്രസംഗക്കേസില്‍ പി.സി ജോര്‍ജിന്‍റെ ജാമ്യം(bail) റദ്ദാക്കി. പി.സി ജോര്‍ജിനെ അറസ്റ്റ് ചെയ്യാന്‍ തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് കോടതി ഉത്തരവിട്ടു.

ഏപ്രിൽ 29 ന് തിരുവനന്തപുരത്ത് നടന്ന ഹിന്ദു മഹാസമ്മേളനത്തിലായിരുന്നു പി സി ജോർജിന്റെ വിവാദ പ്രസംഗം. വിദ്വേഷ പ്രസംഗത്തിന് മജിസ്ട്രേറ്റ് പി സി ജോർജിന് ഉപാധികളോടെ ജാമ്യം നൽകിയിരുന്നു.

എന്നാൽ, പുറത്തിറങ്ങിയ ഉടൻ മാധ്യമങ്ങളോട്‌ നടത്തിയ പ്രതികരണത്തിലും എറണാകുളം പാലാരിവട്ടം വെണ്ണലയിലെ മഹാശിവക്ഷേത്രത്തിൽ നടന്ന പരിപാടിയിലും ജാമ്യവ്യവസ്ഥകൾ ലംഘിക്കുന്ന പരാമർശങ്ങൾ ജോർജിന്റെ ഭാഗത്ത്‌ നിന്നുണ്ടായിരുന്നു.

ജാമ്യം ലഭിച്ച ശേഷം പി.സി ജോർജ് നടത്തിയ പരാമർശങ്ങൾ പലതും ജാമ്യ വ്യവസ്ഥയുടെ ലംഘനമാണെന്ന് കോടതി കണ്ടെത്തിയതിനെ തുടർന്നാണ് ജാമ്യം റദ്ദാക്കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News