പൊതുമരാമത്ത് വകുപ്പിന്റെ ചോര കുടിക്കാന്‍ നില്‍ക്കുകയാണ് കെ പിസിസി പ്രസിഡന്റ്; മന്ത്രി പി എ മുഹമ്മദ് റിയാസ്

പൊതുമരാമത്ത് വകുപ്പിന്റെ ചോര കുടിക്കാന്‍ നില്‍ക്കുകയാണ് കെ പിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഇരിക്കുന്ന കസേരയുമായി ബന്ധപ്പെടുത്തി വേണം ചോദിക്കാനെന്നും മുഹമ്മദ് റിയാസ്. കൂളിമാട് പാലത്തിന്റെ കാര്യത്തില്‍ അന്വേഷണം നടക്കുകയാണെന്നും മന്ത്രി മുഹമ്മദ് റിയാസ് തിരുവനന്തപുരത്ത് പറഞ്ഞു.

അപ്രോച്ച് റോഡിലെ അറ്റകുറ്റപ്പണി കണ്ട് പുതിയ പാലം പൊളിഞ്ഞെന്ന് വ്യാജ പ്രചരണമായി കോണ്‍ഗ്രസ് നേതാക്കള്‍ കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു.കാര്യം അറിയാതെ പൊതുമരാമത്ത് വകുപ്പിന് വിമര്‍ശിച്ച് കെ.സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റും ഇട്ടു. മെഡിക്കല്‍കോളജിലെ മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി ഇന്‍കല്‍ എന്ന ഏജന്‍സിയാണ് മേല്‍പാലം പണിയുന്നത്. മത്രമല്ല സുധാകരന്‍ പറയുമ്പോലെ മേല്‍പാലം പൊളിഞ്ഞിട്ടുമില്ല. അപ്രോച്ച് റോഡിലെ വെള്ളക്കെട്ട് പരിഹരിക്കുന്ന പ്രവര്‍ത്തനത്തിലാണ് നിര്‍മ്മാണ കമ്പനി. ഇത് മറച്ചുവെച്ചാണ് സുധാകരന്റെയും കോണ്‍ഗ്രസ് നേതാക്കളുടെയും പ്രചരണം. ഇതിനെതിരെയാണ് മന്ത്രിയുടെ വിമര്‍ശനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News