Mammootty: വിസ്മയ കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് അഭിനന്ദനവുമായി മമ്മൂട്ടി

വിസ്മയ കേസിലെ അന്വേഷണ മികവിന് സംഘത്തലവന്‍ ശാസ്താംകോട്ട ഡിവൈഎസ്പി പി.രാജ്കുമാറിനെ അഭിനന്ദിച്ച് നടന്‍ മമ്മൂട്ടി. മമ്മൂട്ടിയുമായും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന സാമൂഹിക പ്രവര്‍ത്തനങ്ങളുമായും ഏറെ അടുപ്പം സൂക്ഷിക്കുന്ന ഓഫീസറാണ് രാജ്കുമാര്‍.തലയോലപ്പറമ്പ് സ്വദേശിയാണ് പി.രാജ്കുമാര്‍

ഇന്ന് രാവിലെ കൊച്ചിയിലെ ലൊക്കേഷനിലെത്തിയപ്പോഴായിരുന്നു രാജ്കുമാറിനെ മമ്മൂട്ടി അഭിനന്ദിച്ചത്.കെയര്‍ ആന്‍ഡ് ഷെയര്‍ കേരള പൊലീസുമായി ചേര്‍ന്ന് നടത്തിയ ലഹരി വിരുദ്ധ ക്യാമ്പയിനുകള്‍ നയിച്ചതും അതുമായി ബന്ധപ്പെട്ട ഹ്രസ്വ സിനിമകള്‍ സംവിധാനം ചെയ്തതും പി.രാജ്കുമാറായിരുന്നു, കെയര്‍ ആന്‍ഡ് ഷെയര്‍ ഷെയര്‍ ഡയറക്ടര്‍മാരായ എസ്.ജോര്‍ജ്, റോബര്‍ട്ട് കുര്യാക്കോസ്, രാജഗിരി ആശുപത്രി ജനറല്‍ മാനേജര്‍ ജോസ് പോള്‍ എന്നിവരും സന്നിഹിതരായിരുന്നു.

വിസ്മയ കേസ്; പ്രതി കിരൺ കുമാറിനെ പൂജപ്പുര സെൻട്രൽ ജയിലിൽ എത്തിച്ചു

വിസ്മയ സ്ത്രീധനപീഡന കേസിലെ പ്രതി കിരണ്‍ കുമാറിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. കൊല്ലത്ത് നിന്നും രാവിലെയാണ് കിരണ്‍ കുമാറിനെ പൂജപ്പുരയിലെത്തിച്ചത്. കിരണിനൊപ്പം പൊലീസിന്റെ വലിയ സന്നാഹമാണ് ഉണ്ടായിരുന്നത്.

വിധിക്കെതിരെ അപ്പീല് പോകുമെന്ന് പ്രതിഭാഗം ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു. കിരണ്‍ കുമാറിന് പത്ത് വര്‍ഷത്തെ കഠിന തടവും പന്ത്രണ്ടര ലക്ഷം രൂപ പിഴയും ഇന്നലെയാണ് കോടതി ശിക്ഷയായി വിധിച്ചത്. ജഡ്ജി സുജിത് പി.എന്‍ ആണ് ശിക്ഷ വിധിച്ചത്. ഓരോ വകുപ്പിനും വെവ്വേറെ ശിക്ഷ വീതം 25 വര്‍ഷമാണ് കോടതി തടവിന് വിധിച്ചത്. എന്നാല്‍ ഒരുമിച്ച് 10 വര്‍ഷം ശിക്ഷ അനുഭവിച്ചാല്‍ മതിയെന്ന് കോടതി വ്യക്തമാക്കി.

വീട്ടില്‍ വൃദ്ധരായ മാതാപിതാക്കളുണ്ടെന്നും ശിക്ഷയില്‍ ഇളവ് വേണമെന്നും കിരണ്‍ കുമാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. അച്ഛന് ഓര്‍മ്മക്കുറവും അമ്മയ്ക്ക് പ്രമേഹവുമുണ്ട്. അവരെ സംരക്ഷിക്കാന്‍ താനേയുള്ളൂ. തെറ്റ് ചെയ്തിട്ടില്ലെന്നും പ്രായമായ പിതാവിന് അപകടം പറ്റാന്‍ സാധ്യതയുണ്ടെന്നുമാണ് കിരണ്‍കുമാര്‍ പറഞ്ഞത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News