Bihar; ബീഹാറിലെ ജാതി സെൻസസിനെ പിന്തുണച്ച് ബിജെപി

ബീഹാറിലെ ജാതി സെൻസസിനെ പിന്തുണച്ച് ബി ജെ പി. സംസ്ഥാനത്ത് ജാതി സെൻസസ് നടത്തണമെന്ന ആവശ്യം പരിഗണിക്കുന്നതിനായി ജൂൺ ഒന്നിനാണ് നിതീഷ് കുമാർ വിളിച്ച സർവ്വകക്ഷി യോഗം നടക്കുക. ജാതി സെൻസസിന് എതിരായിരുന്ന ബി ജെ പി യോഗം വിളിക്കാൻ സമ്മതിച്ചതിനു പിന്നാലെയാണ് ബീഹാർ പാർലമെന്ററി കാര്യമന്ത്രി വിജയ് കുമാർ ചൗധരി ഉന്നതതല യോഗം നടത്താനുള്ള തീരുമാനം അറിയിച്ചത്.

ജാതി സെൻസസിൽ ഓരോരുത്തരുടെയും കാഴ്ചപ്പാട് മനസ്സിലാക്കാനാണ് യോഗം വിളിക്കുന്നതെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞു. എല്ലാ പാർട്ടികളും അംഗീകരിക്കുകയാണെങ്കിൽ മെയ് 27 ന് സർവ്വകക്ഷിയോഗം വിളിക്കുമെന്നായിരുന്നു നിതീഷ് കുമാർ നേരത്തേ പറഞ്ഞത്. ജാതി അടിസ്ഥാനത്തിലുള്ള സെന്‍സസ് നടത്തണമെന്ന് ആവശ്യപ്പെട്ട് പിന്നാക്ക-ന്യൂനപക്ഷ എംപ്ളോയിസ് ഫെഡറേഷന്‍ ഇന്ന് രാജ്യത്തത് ഭാരത് ബന്ദ് പ്രഖ്യാപിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here