വിനോദ സഞ്ചാര വികസന സൂചികയിൽ ഇന്ത്യ വീണ്ടും പിന്നിൽ

വിനോദ സഞ്ചാര വികസന സൂചികയിൽ (Tourism Development Index) ഇന്ത്യ വീണ്ടും പിറകിലേക്ക്. ലോക സാമ്പത്തിക ഫോറം തയ്യാറാക്കിയ വിനോദ സഞ്ചാര വികസന സൂചികയിൽ ഇന്ത്യ 8-ാം സ്ഥാനത്തേക്ക് പിന്നിലോട്ടു പോയി .2019ൽ 46-ാം സ്ഥാനത്തായിരുന്ന ഇന്ത്യ ഇപ്പോൾ 54-ാം സ്ഥാനത്താണ് എത്തിനിൽക്കുന്നത്.രണ്ടു വർഷത്തിൽ ഒരിക്കലാണ് പട്ടിക തയാറാകുന്നത്.

കൊവിഡ് പ്രതിസന്ധി കാരണം ഇന്ത്യയിലേക്കുള്ള വിനോദസഞ്ചാരികളുടെ വരവു കുറഞ്ഞതും മറ്റുമാണ് സ്ഥാനത്തിൽ ഇടിവ് വരാനുള്ള പ്രധാന കാരണം. വികസന സൂചികയിൽ ഒന്നാം സ്ഥാനം ജപ്പാൻ കരസ്ഥമാക്കിയപ്പോൾ രണ്ടും മൂന്നു സ്ഥാനങ്ങളിൽ യഥാക്രമം യു.എസ്, സ്‍പെയിൻ എന്നീ രാജ്യങ്ങളാണ്.

പട്ടികയിൽ താഴെ പോയെങ്കിലും ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ ഇന്ത്യയ്ക്കാണ് ഒന്നാം സ്ഥാനം . അന്താരാഷ്ട്ര വിനോദസഞ്ചാരവും ബിസിനസ്സ് യാത്രകളും കൊവിഡിന് മുമ്പുള്ള നിലയിലേക്ക് എത്തീട്ടിയിട്ടില്ല , എങ്കിലും ഉയർന്ന വാക്സിനേഷൻ നിരക്ക് , യാത്രകളിലേക്കുള്ള ജനങ്ങളുടെ തിരിച്ചുവരവും , പ്രകൃതി അധിഷ്ഠിതമായ ടൂറിസത്തിന് വർധിച്ചുവരുന്ന ആവശ്യം എന്നിവ ഇന്ത്യയിലെ വിനോദ സഞ്ചാര മേഖലയെ പഴയപോലെ കൂടുതൽ ശക്തമാക്കുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News