ചായയോടൊപ്പം വെറൈറ്റി കൂണ്‍വട

ഇന്ന് ചായയോടൊപ്പം വെറൈറ്റി കൂണ്‍വട ആയാലോ? ടേസ്റ്റും ആരോഗ്യവും ഒരുപോലെയുള്ള കൂണ്‍വട തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം.

ആവശ്യമായ ചേരുവകള്‍

1.ബട്ടണ്‍ കൂണ്‍ – നാലു വലുത്

2.കൂണിന്റെ തണ്ട് അരിഞ്ഞത് – 100ഗ്രാം

3.ഉഴുന്ന് പരിപ്പ് – 100 ഗ്രാം
4.കുരുമുളക് – ഒരു വലിയ സ്പൂണ്‍

പച്ചമുളക് – രണ്ട്, അരിഞ്ഞത്

ചുവന്നുള്ളി – മൂന്ന്, അരിഞ്ഞത്

കായംപൊടി – ഒരു ചെറിയ സ്പൂണ്‍

ഉപ്പ് – പാകത്തിന്

കറിവേപ്പില – രണ്ടു തണ്ട്, അരിഞ്ഞത്

ജീരകം ചതച്ചത് – ഒരു നുള്ള്

5.എണ്ണ – പാകത്തിന്

6.ചുവന്നുള്ളി – 100 ഗ്രാം

വറ്റമുളക് – 50 ഗ്രാം

7.ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്

പാകം ചെയ്യുന്ന വിധം

കൂണ്‍ വൃത്തിയാക്കി വയ്ക്കുക. കൂണിന്റെ തണ്ട് പൊടിയായി അരിഞ്ഞു വയ്ക്കണം. ഉഴുന്നു പരിപ്പ് കുതിര്‍ത്തു നാലാമത്തെ ചേരുവ ചേര്‍ത്തരച്ച് ഉപ്പു പാകത്തിനാക്കി മാവു തയാറാക്കി വയ്ക്കണം. എണ്ണ ചൂടാക്കി ചുവന്നുള്ളിയും വറ്റല്‍മുളകും വഴറ്റി വാങ്ങി അരച്ചെടുക്കുക. അതേ എണ്ണയില്‍ കൂണ്‍ തണ്ടും വഴറ്റിയെടുത്ത് അരപ്പും പാകത്തിനുപ്പും ചേര്‍ത്തു യോജിപ്പിച്ചു ഫില്ലിങ് തയാറാക്കുക. ഓരോ കൂണിലും ഫില്ലിങ് വച്ച്, തയാറാക്കി വച്ചിരിക്കുന്ന മാവില്‍ മുക്കി ചൂടായ എണ്ണയിലിട്ടു ഗോള്‍ഡന്‍ നിറത്തില്‍ വറുത്തു കോരുക. ചൂടോടെ സ്‌പൈസി ടുമാറ്റോ സോസിനൊപ്പം വിളമ്പാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News