പാരമ്പര്യ വൈദ്യന്റെ കൊലപാതകം; ഒരാൾ കൂടി അറസ്റ്റിൽ

മലപ്പുറം നിലമ്പൂരിലെ പാരമ്പര്യ വൈദ്യന്റെ കൊലപാതകത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ച സുനിലാണ് പൊലീസ് പിടിയിലായത്. മുഖ്യപ്രതി ഷൈബിൻ അഷ്റഫിന്റെ ബന്ധുവാണ്, എസ് ഡി പിഐ യുടെ സജീവപ്രവർത്തകനായ സുനിൽ.

നിലമ്പൂർ മുക്കട്ടയിൽ പ്രവർത്തിക്കുന്ന ബേക്കറി കടയുടെ ഉടമയാണ് അറസ്റ്റിലായ സുനിൽ. കേസിൽ പിടിയിലാകാനുള്ള അജ്മൽ, ഫാസിൽ, ഷമീം, ഷഫീഖ്, ഷബീബ് എന്നിവരെ ഒളിവിൽ കഴിയാൻ സഹായിച്ചതിനും പ്രതികൾക്ക് ഒരു ലക്ഷം രൂപ സാമ്പത്തിക സഹായം നൽകിയതിനുമാണ് അറസ്റ്റ്.

ഷാബാ ഷരീഫിന്റെ കൊലപാതകത്തിലെ മുഖ്യപ്രതിയായ ഷൈബിൻ അഷ്റഫിന്റെയും, ഒളിവിൽ കഴിയുന്ന ഫാസിലിന്റെയും ബന്ധുവാണ് സുനിൽ. ഇയാളുടെ സാമ്പത്തിക സ്രോതസ്സ് ഷൈബിനാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എസ്ഡിപിഐയുടെ സജീവ പ്രവർത്തകനാണ് അറസ്റ്റിലായ സുനിൽ. സുനിൽ കൂടി പിടിയിലായതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. നേരത്തെ അറസ്റ്റിലായ ഷൈബിൻ അഷ്റഫ് ഉൾപ്പെടെയുള്ള പ്രതികളെ മൈസൂർ, വയനാട്, നിലമ്പൂർ, എടവണ്ണ പാലം എന്നിവിടങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. സുനിലിനെ ഉടൻ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്നും തെളിവെടുപ്പ് നടത്തുമെന്നും പൊലീസ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here