
ഓപ്പോ റെനോ 8 സീരീസ് (Oppo Reno 8) ചൈനയില്‍ അവതരിപ്പിച്ചു. മൂന്ന് പതിപ്പുകളാണ് ഈ സീരീസില്‍ ഉള്ളത്. റെനോ 8, റെനോ 8 പ്രോ, റെനോ 8 പ്രോ+ എന്നീ മൂന്ന് സ്മാര്‍ട് ഫോണുകളാണ് ഈ പരമ്പരയില്‍ ഉള്ളത്. 50 മെഗാപിക്‌സല്‍ സെന്‍സര്‍ ഉള്‍പ്പെടുന്ന ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണം, 80W ഫാസ്റ്റ് ചാര്‍ജിങ് സാങ്കേതികവിദ്യ എന്നിവ ഉള്‍പ്പെടുന്ന ഈ പരമ്പരയിലെ മൂന്ന് ഫോണുകള്‍ക്ക് സമാന ഡിസൈനാണ്.
ഓപ്പോ റെനോ 8
ഒപ്പോ റെനോ 8 ല്‍ ആന്‍ഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള കളര്‍ഒഎസ് 12.1 ലാണ് പ്രവര്‍ത്തിക്കുന്നത്. 6.43 ഇഞ്ച് ഫുള്‍ എച്ച്ഡി+ 1,080×2,400 പിക്‌സല്‍ അമോലെഡ് ഡിസ്പ്ലേയാണ് ഈ ഫോണിന് ഉള്ളത്. 90Hz റിഫ്രഷ് റേറ്റ്. കോര്‍ണിങ് ഗൊറില്ല ഗ്ലാസ് 5 പരിരക്ഷയും ഉണ്ട്. ഒക്ടാ-കോര്‍ മീഡിയടെക് ഡൈമെന്‍സിറ്റി 1300 ആണ് പ്രോസസര്‍.
ഒപ്പോ റെനോ 8 ല്‍ ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണമുണ്ട്. f/1.8 ലെന്‍സുള്ള 50-മെഗാപിക്‌സല്‍ പ്രൈമറി സെന്‍സറും f/2.4 ലെന്‍സുള്ള 2-മെഗാപിക്‌സല്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഷൂട്ടറും മറ്റൊന്ന് f/2.4 ലെന്‍സുള്ള 2 മെഗാപിക്‌സല്‍ മാക്രോ ക്യാമറയും ഇതിലുണ്ട്. സെല്‍ഫികള്‍ക്കും വിഡിയോ ചാറ്റുകള്‍ക്കുമായി f/2.4 ലെന്‍സുള്ള 32 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ സെന്‍സറും ഉണ്ട്.
ഒപ്പോ റെനോ 8 ല്‍ 256 ജിബി വരെ സ്റ്റോറേജാണ് നല്‍കുന്നത്. ഫോണിലെ കണക്റ്റിവിറ്റി ഓപ്ഷനുകളില്‍ 5ജി, 4ജി, വൈ-ഫൈ 6, ബ്ലൂടൂത്ത് വി5.3, ജിപിഎസ്/ എ-ജിപിഎസ്, എന്‍എഫ്‌സി, യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട് എന്നിവ ഉള്‍പ്പെടുന്നു. അണ്ടര്‍-ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സറുമായാണ് ഫോണ്‍ വരുന്നത്. കൂടാതെ ഫേസ് അണ്‍ലോക്കിങ്ങും പിന്തുണയ്ക്കുന്നു. 80W സൂപ്പര്‍ ഫ്‌ലാഷ് ചാര്‍ജ് ഫാസ്റ്റ് ചാര്‍ജിങ് സംവിധാനമുള്ള 4,500 എംഎഎച്ച് ആണ് ബാറ്ററി.
വിലയിലേക്ക് വന്നാല്‍ ഒപ്പോ റെനോ 8 ന്റെ അടിസ്ഥാന വേരിയന്റ് 8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് ഇപ്പോള്‍ പ്രഖ്യാപിച്ച ചൈനീസ് വില പ്രകാരം ഏകദേശം 29,000 രൂപ വില വരും. 8ജിബി റാം + 256 സ്റ്റോറേജ് വേരിയന്റിന് ഏകദേശം 31,400 രൂപ വില വരും. കൂടാതെ 12 ജിബി റാം + 256 ജിബി സ്റ്റോറേജുമുള്ള ടോപ്പ് എന്‍ഡ് പതിപ്പിന് ഏകദേശം 34,900 രൂപ വില വരും.
ഓപ്പോ റെനോ 8 പ്രോ
ഒപ്പോ റെനോ 8 പ്രോയില്‍ ആന്‍ഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള കളര്‍ഒഎസ് 12.1 ലാണ് ഈ ഫോണ്‍ പ്രവര്‍ത്തിക്കുന്ന ഫോണാണ് ഇത്. 120Hz റിഫ്രഷ് റേറ്റുള്ള കോര്‍ണിങ് ഗൊറില്ല ഗ്ലാസ് 5 സംരക്ഷണത്തിലുള്ള 6.62-ഇഞ്ച് ഫുള്‍-എച്ച്ഡി+ അമോലെഡ് ഇ4 ഡിസ്പ്ലേയാണ് ഈ ഫോണിന്. 1,080×2,400 പിക്‌സലാണ് റെസല്യൂഷന്‍. ഈ ഫോണില്‍ ഒക്ടാ കോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 7 ജെന്‍ 1 ആണ് പ്രോസസര്‍.
വിലയിലേക്ക് വന്നാല്‍ ഒപ്പോ റെനോ 8 പ്രോയുടെ അടിസ്ഥാന വേരിയന്റ് 8 ജിബി റാം + 128ജിബി സ്റ്റോറേജ് പതിപ്പിന് ഏകദേശം 34,900 രൂപ വിലവരും. 8 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് ഏകദേശം 37,200 രൂപ വിലവരും, 12 ജിബി റാം + 256 ജിബി സ്റ്റോറേജ് ഉള്ള മോഡലിന്ഏകദേശം 40,700 രൂപ വില വരും. ഒപ്പോ റെനോ 8 പ്രോ + അടിസ്ഥാന വേരിയന്റ് 8 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് ഏകദേശം 43,000 രൂപ വിലവരും. 12 ജിബി റാം + 256 ജിബി വേരിയന്റിന്റെ ഏകദേശം 46,500 രൂപ വിലവരും. എന്നാല്‍ ഇന്ത്യയില്‍ എത്തുമ്പോള്‍ ഈ വിലയില്‍ മാറ്റം വന്നേക്കാം.
എഫ്/1.8 ലെന്‍സുള്ള 50-മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍ ഉള്‍പ്പെടുന്നു ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണമുണ്ട് ഈ ഫോണിന്. എഫ്/2.2 അള്‍ട്രാ വൈഡ് ലെന്‍സുമായി ജോടിയാക്കിയ 8-മെഗാപിക്‌സല്‍ സെന്‍സറും എഫ്/2.4 ലെന്‍സുള്ള 2-മെഗാപിക്‌സല്‍ മാക്രോ ക്യാമറയും ഈ സജ്ജീകരണത്തില്‍ ഉള്‍പ്പെടുന്നു.
മെച്ചപ്പെട്ട വിഡിയോയ്ക്കും സ്റ്റില്‍ ഇമേജിങ്ങിനുമായി കമ്പനിയുടെ മരിയാന മാരിസിലിക്കണ്‍ എക്സ് ചിപ്പും സ്മാര്‍ട് ഫോണില്‍ സജ്ജീകരിച്ചിരിക്കുന്നു. ഒപ്പോ റെനോ 8 പ്രോയില്‍ സെല്‍ഫികള്‍ക്കും വിഡിയോ കോളുകള്‍ക്കുമായി f/2.4 ലെന്‍സുള്ള 32 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറാ സെന്‍സറാണ് വഹിക്കുന്നത്.
ഓപ്പോ റെനോ 8 പ്രോ പ്ലസ്
ഒപ്പോ റെനോ 8 പ്രോ പ്ലസില്‍ 120Hz റിഫ്രഷ് റേറ്റും കോര്‍ണിങ് ഗൊറില്ല ഗ്ലാസ് 5 സംരക്ഷണവും ഉള്ള 6.7-ഇഞ്ച് ഫുള്‍-എച്ച്ഡി+ ഓലെഡ് ഡിസ്പ്ലേയാണ് ഉള്ളത്. 12 ജിബി വരെയുള്ള LPDDR5 റാമിനൊപ്പം ഒക്ടാ കോര്‍ മീഡിയടെക് ഡൈമെന്‍സിറ്റി 8100-മാക്‌സ് ആണ് പ്രോസസറാണ് ഇതില്‍ ഉള്ളത്.
ഒപ്പോ റെനോ 8 പ്രോ+ ല്‍ 50 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സറും 8 മെഗാപിക്‌സല്‍ ലെന്‍സും ഉള്ള ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണവും ലഭിക്കുന്നു. കൂടെ എഫ്/2.4 ലെന്‍സുള്ള 2-മെഗാപിക്‌സല്‍ മാക്രോ ക്യാമറയും ഉണ്ട്. മെച്ചപ്പെട്ട ക്യാമറ പ്രകടനത്തിനായി മരിയാന മാരിസിലിക്കണ്‍ എക്സ് ചിപ്പും ഇതിന് ലഭിക്കുന്നു. സെല്‍ഫികള്‍ക്കും വിഡിയോ കോളുകള്‍ക്കുമായി എഫ്/2.4 ലെന്‍സുള്ള 32 മെഗാപിക്‌സല്‍ ക്യാമറ സെന്‍സറും വഹിക്കുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here