Pinarayi Vijayan: ഇത് കേരളമാണ്, ഭരിക്കുന്നത് എല്‍ഡിഎഫാണ്, എന്തും വിളിച്ചു പറഞ്ഞാല്‍ നാട് അംഗീകരിക്കില്ല

എന്തും വിളിച്ചു പറയാന്‍ കേരളത്തില്‍ പറ്റില്ലെന്നും കേരളം ഭരിക്കുന്നത് എല്‍ഡിഎഫാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പിസി ജോര്‍ജ് മതസ്പര്‍ദ്ധ സൃഷ്ടിക്കാന്‍ ശ്രമിച്ചുവെന്നും മുഖ്യമന്ത്രി തൃക്കാക്കര തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കടവന്ത്രയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി

സംഘ പരിവാറിന് പിസി ജോര്‍ജിന്റെ പസംഗം കേട്ടപ്പോള്‍ അമിതമായ സന്തോഷം തോന്നിയെന്നും ഇത് കേരളമാണ്, ഭരിക്കുന്നത് എല്‍ ഡി എഫ് ആണ്എന്തും വിളിച്ചു പറഞ്ഞാല്‍ നാട് അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മതനിരപേക്ഷതക്ക് ഹാനിയുണ്ടാക്കുന്ന ഒന്നും അംഗീകരിക്കില്ലെന്നും ചിലതിനോട് വേദം ഓതിയിട്ട് കാര്യമില്ലെന്നും ആവര്‍ത്തിക്കരുതെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടും കൂടുതല്‍ കടുപ്പത്തില്‍ പിസി ജോര്‍ജ് മതവിദ്വേഷ പ്രസംഗം നടത്തുകയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

മതനിരപേക്ഷത തകരുന്ന ഒന്നും എല്‍ ഡി എഫ് അനുവദിക്കില്ലെന്നും വര്‍ഗ്ഗീയ ശക്തികള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News