സംസ്ഥാന സ്‌കൂള്‍ പ്രവേശനോത്സവത്തിന് ഒരുങ്ങി പൊതു വിദ്യാഭ്യാസ വകുപ്പ്

സംസ്ഥാന സ്‌കൂള്‍ പ്രവേശനോത്സവത്തിന് ഒരുങ്ങി പൊതു വിദ്യാഭ്യാസ വകുപ്പ്. ജൂണ്‍ ഒന്ന് സ്‌കൂളുകള്‍ തുറക്കും. കഴക്കൂട്ടം ഗവ:സ്‌കൂളില്‍ മുഖ്യമന്ത്രി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും.സ്‌കൂള്‍ തുറക്കലിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി വിദ്യാഭ്യാസ വകുപ്പ് മാര്‍ഗനിര്‍ദ്ദേശങ്ങളും പുറത്തിറക്കി.

കൊറോണയുടെ അതിതീവ്ര ഘട്ടം പിന്നിട്ട് സജീവമായ ഒരു അദ്ധ്യയന വര്‍ഷത്തിലേക്ക് സംസ്ഥാനം കടക്കുകയാണ്. ജൂണ്‍ 1 ന് കഴക്കൂട്ടം ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ രാവിലെ 9.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവേശനോത്സവം ഉദ്ഘാടനംചെയ്യും. സ്‌കൂളുകളുടെ അറ്റകുറ്റപ്പണികള്‍ വെള്ളിയാഴ്ചയോടെ പൂര്‍ത്തിയാക്കണമെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഏകരൂപം വരുത്തുന്നതിന് സംസ്ഥാനത്ത് ആദ്യമായി സ്‌കൂള്‍ മാനുവലിന്റെ കരട് പ്രസിദ്ധീകരിച്ചു. കരട് പൊതുചര്‍ച്ചയ്ക്കായി വച്ചിരിക്കുകയാണ്. ചര്‍ച്ചകളില്‍ നിന്നുള്ള ആശയങ്ങള്‍ ക്രോഡീകരിച്ച് ഈ മാസം 30 ന് അന്തിമ സ്‌കൂള്‍ മാനുവല്‍ പ്രസിദ്ധീകരിക്കും. 10.34 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഇക്കുറി പൊതുവിദ്യാലയങ്ങളിലേക്ക് എത്തുന്നത്.

കളക്ടര്‍മാരുടേയും പിടിഎയുടേയും യോഗം വരും ദിവസങ്ങളില്‍ ചേരും. നടപടികള്‍ വേഗത്തിലാക്കുപകയാണ് ലക്ഷ്യമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News