Yasin Malik: യാസിന്‍ മാലികിന് ജീവപര്യന്തം കഠിനതടവ്

ഭീകരവാദ ഫണ്ടിങ് കേസില്‍ കശ്മീരി വിഘടനവാദി നേതാവ് യാസിന്‍ മാലികിന് ജീവപര്യന്തം കഠിനതടവ് ദില്ലിയിലെ പ്രത്യേക NIA കോടതിയുടേതാണ് വിധി. UAPA അടക്കം കുറ്റങ്ങളാണ് ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് നേതാവിനെതിരെ തെളിഞ്ഞത്. ഭീകരവാദത്തിനായി വിദേശത്ത് നിന്നടക്കം ഫണ്ട് സ്വീകരിച്ചു, കശ്മീരില്‍ സമാധാനലംഘനമുണ്ടാക്കാന്‍ ശ്രമിച്ചു തുടങ്ങിയവാണ് കുറ്റങ്ങള്‍.

യാസിന്‍ മാലിക് കോടതിയില്‍ കുറ്റം സമ്മതിച്ചിരുന്നു യാസിന്‍ മാലിക്കിന് തൂക്കുകയര്‍ നല്‍കണമെന്ന NIAയുടെ ആവശ്യം തള്ളി ജീവപര്യന്തം കഠിനതടവ് വിധിക്കണമെന്ന് വിഘടനവാദി നേതാവിന്റെ അഭിഭാഷകന്റെ വാദം അംഗീകരിക്കുകയായിരുന്നു.അമിക്കസ് ക്യൂറി എ പി സിംഗിനെ യാസിന്‍ മാലിക ആലിംഗനം ചെയ്തു. മാലിക്കിന് എല്ലാ ശിക്ഷയും ഒരുമിച്ച് അനുഭവിച്ചാല്‍ മതി. UAPA വകുപ്പില്‍ പത്ത് ലക്ഷം പിഴയടക്കണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News