Thrikkakara: തൃക്കാക്കരയില്‍ ഓപ്പറേഷന്‍ ജാവ കളിച്ച് UDF; ദീപക് പച്ചയുടെ കുറിപ്പ് ശ്രദ്ധേയം

തൃക്കാക്കരയില്‍(Thrikkakara) UDF ഓപ്പറേഷന്‍ ജാവ കളിക്കുകയാണെന്ന ദീപക് പച്ചയുടെ കുറിപ്പ് ശ്രദ്ധേയമാവുന്നു. തൃക്കാക്കര മണ്ഡലത്തില്‍ തോല്‍വി ഉറപ്പായ യുഡിഎഫ് ഇടതുപക്ഷ സ്ഥാനാര്‍ഥിയുടേത് എന്നും പറഞ്ഞ് ഒരു വ്യാജ വീഡിയോ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ‘ഓപ്പറേഷന്‍ ജാവ’ സിനിമയിലെ സാഹചര്യത്തിന് സമാനമായ സന്ദര്‍ഭമാണ് തൃക്കാക്കരയില്‍ യുഡിഎഫ് സൃഷ്ടിക്കുന്നതെന്നും ഇത്‌കൊണ്ടൊന്നും UDF തൃക്കാക്കരയില്‍ ജയിക്കാന്‍ പോകുന്നില്ലെന്നും അവരവിടെ തോറ്റ് തൊപ്പിയിടുമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍(Facebook) കുറിച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

‘ഓപ്പറേഷന്‍ ജാവ’ എന്ന സിനിമയില്‍ സൈബര്‍ സെല്‍ ഓഫിസിന്റെ പടി നിത്യേന കയറി ഇറങ്ങുന്ന വിനായകന്റെ കഥാപാത്രവും അയാളുടെ ഭാര്യയും സിനിമ കഴിഞ്ഞാലും നമ്മുടെ മനസിനെ ഉലയ്ക്കുന്ന രണ്ടുപേരാണ്. തന്റെ ഭാര്യയുടേത് അല്ലാത്ത ഒരു പോണ്‍ വീഡിയോ അവരുടേത് എന്നും പറഞ്ഞ് പരിചയക്കാര്‍ അടക്കം സാമൂഹ്യ മാധ്യമത്തില്‍ പ്രചരിപ്പിച്ചതിനെതിരെ കേസുമായാണ് അയാള്‍ സ്റ്റേഷന്റെ പടി കയറുന്നത്.

വേറെ ആരെയും ബോധിപ്പിക്കാനല്ല, തന്റെ അമ്മയോട് മിണ്ടാത്ത ഇക്കാരണം കൊണ്ട് സ്‌കൂള്‍ പോക്ക് നിര്‍ത്തിയ മകളെ ബോധ്യപെടുത്താന്‍ മാത്രമാണ് അയാള്‍ ഈ കഷ്ടപ്പെടുന്നത്. അതൊരു സിനിമക്കഥ മാത്രമല്ല. അങ്ങനെയുള്ള ജീവിതങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. അത്തരമൊരു ക്രൂരതതയുടെ പ്രക്ഷേപണ കേന്ദ്രമായി പരിണമിക്കുക എന്നത് മാത്രമാണ് കോണ്‍ഗ്രസ്സ് അധപ്പതനത്തില്‍ ബാക്കിയുണ്ടായിരുന്നത്. അതും പൂര്‍ത്തിയായിരിക്കുന്നു.

‘തൂറി തോല്പ്പിക്കുക’ എന്നൊരു ചൊല്ലുണ്ട് നാട്ടില്‍. തൃക്കാക്കര മണ്ഡലത്തില്‍ തോല്‍വി ഉറപ്പായ UDF ഇടതുപക്ഷ സ്ഥാനാര്‍ഥിയുടെത് എന്നും പറഞ്ഞു ഒരു വ്യാജ വീഡിയോ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. അത് ഏതാണ്ട് മേല്‍പ്പറഞ്ഞ ഏര്‍പ്പാടാണ്.

മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് ഇത്തരം വ്യാജ പ്രചാരണങ്ങള്‍ മറികടക്കാന്‍ എളുപ്പം കഴിഞ്ഞേക്കും.എന്നാല്‍ ഉറച്ച രാഷ്ട്രീയ ബോധ്യങ്ങള്‍ ഉള്ളപ്പോഴും ദീര്‍ഘനാളായി തന്റെ ഡോക്ടര്‍ പ്രൊഫഷനില്‍ ശ്രദ്ധിക്കുന്ന ഒരാളാണ് ഡോ. ജോ ജോസഫ്. അദ്ദേഹത്തെ പോലൊരാള്‍ ഹീനമായ ഇത്തരം വ്യാജ പ്രചാരണങ്ങള്‍ക്ക് മുന്നില്‍ തകര്‍ന്നു പോകേണ്ടതാണ്. പക്ഷേ അദ്ദേഹം അതിനെ മറികടന്നു. അദ്ദേഹത്തിന്റെ കുടുംബത്തെയും മക്കളെയും എല്ലാം ഇതെങ്ങനെ ബാധിച്ചിട്ടുണ്ടാകും എന്നത് ഊഹിക്കാവുന്നതിനും അപ്പുറമാണ്. അത് മനസിലാക്കാന്‍ മേല്‍പ്പറഞ്ഞ സിനിമ ഒരിക്കല്‍ കാണ്ടമാതി.

പക്ഷേ ഇത്‌കൊണ്ടൊന്നും UDF തൃക്കാക്കരയില്‍ ജയിക്കാന്‍ പോകുന്നില്ല. അവരവിടെ തോറ്റ് തൊപ്പിയിടും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News