ഗുരുതരാവസ്ഥയിലായ യുഡിഎഫിന് ഗ്ലൂക്കോസ് നല്‍കുകയാണ് ചില മാധ്യമങ്ങള്‍; മുഖ്യമന്ത്രി പിണറായി വിജയന്‍

ഗുരുതരാവസ്ഥയിലായ യു ഡി എഫ് ന് ഗ്ലൂക്കോസ് നല്‍കുകയാണ് ചില മാധ്യമങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ വ്യാജ പ്രചാരണം നടത്തുന്നു. സൂത്രപ്പണികൊണ്ട് തൃക്കാക്കര നിലനിര്‍ത്താന്‍ കഴിയില്ലെന്ന് യു ഡി എഫിന് ബോധ്യമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വികസനം ചര്‍ച്ച ചെയ്യാന്‍ യു ഡി എഫിന് ഭയമാണെന്നും വികസനത്തിന് തുരങ്കം വയ്ക്കുന്നവരായി യു ഡി എഫ് മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു. തൃക്കാക്കര തെരഞ്ഞെടുപ്പ് പ്രചാരണം അന്തിമഘട്ടം എത്തിയപ്പോള്‍ യു ഡി എഫിന്റെ നില തെറ്റിയെന്നും സമൂഹമാധ്യമങ്ങള്‍ വഴി വ്യക്തിഹത്യയ്ക്ക് യു ഡി എഫ് ശ്രമിക്കുന്നുവെന്നും ചില മുഖ്യധാരാമാധ്യമങ്ങളും ഈ അജണ്ട ഏറ്റെടുത്തിരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തില്‍ വര്‍ഗീയ ശക്തികളെ അഴിഞ്ഞാടാന്‍ അനുവദിക്കില്ല’: മുഖ്യമന്ത്രി പിണറായി വിജയന്‍

വര്‍ഗ്ഗീയവിദ്വേഷത്തിലൂടെ കൂടുതല്‍ തടിച്ചു കൊഴുക്കാം എന്ന് വര്‍ഗ്ഗീയ സംഘടനകള്‍ കരുതുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആലപ്പുഴ എസ് ഡി പി ഐ പ്രകടനത്തില്‍ മതസ്പര്‍ദ്ദ വളര്‍ത്തുന്നതായിരുന്നു കുട്ടി വിളിച്ച മുദ്രാവാക്യങ്ങളെന്നും കുട്ടിയെ ചിലര്‍ ഉപയോഗിക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഗ്ഗീയത ഏത് എന്നത് പ്രശ്‌നമല്ലെന്നും എല്ലാ വര്‍ഗ്ഗീയതയും സമമാണെന്നും നാടിന് എതിരെ ജനങ്ങള്‍ക്ക് എതിരെ വര്‍ഗ്ഗീയവിദ്വേഷത്തിലൂടെ കൂടുതല്‍ തടിച്ചു കൊഴുക്കാം എന്ന് വര്‍ഗ്ഗീയ സംഘടനകള്‍ കരുതുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. തൃക്കാക്കര തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കടവന്ത്രയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ന്യൂനപക്ഷ വര്‍ഗ്ഗീയതയായാലും ഭൂരിപക്ഷ വര്‍ഗ്ഗീയത ആയാലും കര്‍ശനമായി നേരിടുമെന്നും കോണ്‍ഗ്രസ് വര്‍ഗീയതക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നില്ലെന്നും ബിജെപിക്ക് നേതാക്കളെ സംഭാവന ചെയ്യുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയെന്നും മുഖ്യമന്തരി പറഞ്ഞു
സെമിനാറില്‍ പങ്കെടുത്തതിനാണ് കെ വി തോമസിനെ പുറത്താക്കിയത് ബി ജെ പി യുമായി രഹസ്യ ചര്‍ച്ച നടത്തുന്നവര്‍ക്കെതിരെ ഒരു നടപടിയും കോണ്‍ഗ്രസ് നേതൃത്വം സ്വീകരിച്ചില്ല ഇത് ശരിയല്ലെന്ന് പോലും നേതൃത്വം പറഞ്ഞില്ല ഇത് യു ഡി എഫ് ഘടകകക്ഷികളെ അസ്വസ്ഥപ്പെടുത്തുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News