‘ഐ ലവ് യൂ’; മോഷണം നടത്തിയ വീട്ടില്‍ നോട്ടെഴുതിവച്ച് കള്ളന്മാര്‍

മോഷണം നടത്തിയ വീട്ടില്‍ ‘ഐ ലവ് യൂ’ നോട്ടെഴുതിവച്ച് കള്ളന്മാര്‍. ഗോവയിലെ ഒരു ബംഗ്ലാവില്‍ നിന്ന് 20 ലക്ഷം രൂപ വിലമതിക്കുന്ന സാധനങ്ങള്‍ മോഷ്ടിച്ച ശേഷം ‘ഐ ലവ് യൂ’ നോട്ടെഴുതിവച്ച് കള്ളന്മാര്‍ . ദക്ഷിണ ഗോവയിലെ മാര്‍ഗാവോ ടൗണിലാണ് സംഭവം. പൊലീസ് അന്വേഷണം ആരംഭിച്ചു.

രണ്ട് ദിവസത്തെ യാത്ര കഴിഞ്ഞ് വീട്ടില്‍ തിരികെ എത്തിയതായിരുന്നു ആസിബ് സെക്. എത്തിയപ്പോള്‍ തന്റെ വീട്ടില്‍ മോഷണം നടന്നിട്ടുണ്ടെന്ന് ആസിബിനു മനസ്സിലായി. 20 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ, വെള്ളി ആഭരണങ്ങള്‍ മോഷ്ടിച്ച സംഘം ഒന്നര ലക്ഷം രൂപയും കവര്‍ന്നു. മോഷണം പോയതെന്തൊക്കെ എന്ന് പരതുന്നതിനിടെ വീട്ടിലെ ടിവി സ്‌ക്രീനില്‍ മാര്‍ക്കര്‍ കൊണ്ട് ‘ഐ ലവ് യൂ’ എന്ന് എഴുതിവച്ചിരിക്കുന്നത് ആസിബിന്റെ ശ്രദ്ധയില്‍ പെട്ടു. തുടര്‍ന്ന് ഇയാള്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News