ധീരജിന്റെ കുടുംബസഹായനിധിയും സ്മാരക നിര്‍മാണ ഫണ്ട് ശേഖരണവും പൂര്‍ത്തിയായി; സി.പി.ഐ.എം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസ്

ഇടുക്കി എഞ്ചിനീയറിംഗ് കോളജില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ ധീരജിന്റെ കുടുംബസഹായനിധിയും സ്മാരക നിര്‍മാണ ഫണ്ട് ശേഖരണവും പൂര്‍ത്തിയായതായി സി.പി.ഐ.എം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസ് അറിയിച്ചു. ജില്ലയിലെ 14 ഏരിയാകമ്മിറ്റികളില്‍ നിന്നായി 1,46,71,220 രൂപയാണ് പാര്‍ട്ടി ശേഖരിച്ചത്.

ഈ തുക ധീരജിന്റെ കുടുംബത്തിനും അനുജന്റെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കുമായി കൈമാറുന്നതിനൊപ്പം ധീരജിന്റെ സ്്മരണ നിലനിര്‍ത്തുന്നതിനായി ചെറുതോണിയില്‍ സ്മാരകവും നിര്‍മിക്കും. ഹുണ്ടിക ശേഖരണത്തിലൂടെ ജനങ്ങള്‍ നല്‍കിയ തുകയുടെ കണക്കും സി.പി.ഐ.എം പുറത്ത് വിട്ടു. അകാലത്തില്‍ അരുംകൊലയിലൂടെ അനാഥമാക്കപ്പെട്ട കുടുംബത്തിന് ആശ്വാസം പകരാന്‍ സഹായം നല്‍കിയ മുഴുവന്‍ ജനങ്ങള്‍ക്കും ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസ് നന്ദി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here