
വിദ്വേഷ പ്രസംഗത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് പി സി ജോര്‍ജ് താന്‍ എന്തു പറഞ്ഞാലും അത് സത്യമാണെന്നും പി സി ജോര്‍ജ് പറഞ്ഞു. ഇപ്പോള്‍ കൂടതല്‍ പ്രതികരണങ്ങള്‍ക്ക് ഇല്ലെന്നും ഇറങ്ങിയതിന് ശേഷം എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി പറയുമെന്ന് മതവിദ്വേഷ പ്രസംഗക്കേസില്‍ അറസ്റ്റിലായതിന് പിന്നാലെ പിസി ജോര്‍ജ് മാധ്യങ്ങളോട് പറഞ്ഞു. വിദ്വേഷ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നുണ്ടോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കോടതിയുടെ വിലക്ക് ള്ളതിനാല്‍ മിണ്ടുന്നില്ലെന്ന മറുപടിയാണ് അദ്ദേഹം നല്‍കിയത്. വിലക്ക് മാറിയശേഷം മാധ്യമങ്ങളോടു സംസാരിക്കാമെന്നും പി സി ജോര്‍ജ് പ്രതികരിച്ചു.
തിരുവനന്തപുരം ഫോര്‍ട്ട് പൊലീസാണ് കൊച്ചിയിലെത്തിയാണ് പി സി ജോര്‍ജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഹൈക്കോടതി നിര്‍ദേശപ്രകാരം ഹാജരായ പി.സി. ജോര്‍ജിനെ പാലാരിവട്ടം പൊലീസ് ആണ് കസ്റ്റഡിയില്‍ എടുത്തത്. പി സി ജോര്‍ജിനെ തിരുവന്തപുരത്തേക്ക് കൊണ്ടുപോകും. വിഴിഞ്ഞം സി ഐ പ്രജീഷ് ശശി എറണാകുളം എ ആര്‍ ക്യാമ്പിലെത്തി.
വെണ്ണലയിലെ വിദ്വേഷ പ്രസംഗക്കേസില്‍ ചോദ്യം ചെയ്യിലിനായി പി.സി.ജോര്‍ജ് പാലാരിവട്ടം സ്റ്റേഷനില്‍ ഹാജരായിരുന്നു. മകന്‍ ഷോണ്‍ ജോര്‍ജിനൊപ്പമാണ് പി.സി.ജോര്‍ജെത്തിയത്. നിയമം പാലിക്കുമെന്ന് ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. പി.സി.ജോര്‍ജിനെ പിന്തുണച്ച് ബിജെപി പ്രവര്‍ത്തകരും പ്രതിഷേധവുമായി പിഡിപി പ്രവര്‍ത്തകരും പാലാരിവട്ടത്ത് ഒത്തുകൂടിയത് സംഘര്‍ഷ സാധ്യത സൃഷ്ടിച്ചിരുന്നു. തുടര്‍ന്ന് പിഡിപി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് മാറ്റുകയായിരുന്നു.
അനന്തപുരി വിദ്വേഷ പ്രസംഗക്കേസില്‍ പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹര്‍ജി അംഗീകരിച്ചുകൊണ്ടാണ് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് കോടതി പി.സി.ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കിയത്. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മിഷണര്‍ക്ക് പി.സി.ജോര്‍ജിനെ അറസ്റ്റ് ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും കോടതി വ്യക്തമാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here