അബ്ദുല്‍ ജലീലിന്റെ കൊലപാതകം; മൂന്നു പേര്‍ കൂടി അറസ്റ്റിലായി

പാലക്കാട് അഗളി സ്വദേശിയായ പ്രവാസി അബ്ദുല്‍ ജലീലിന്റെ കൊലപാതക കേസില്‍ മൂന്നു പേര്‍ കൂടി അറസ്റ്റിലായി. വിജീഷ്, മധു, നജ്മുദ്ധീന്‍ എന്നിവരാണ് പിടിയിലായത്. വിജീഷ് അബ്ദുല്‍ ജലീലിനെ തട്ടിക്കൊണ്ടു വന്ന വാഹനമോടിച്ചയാളാണ്. നജ്മുദ്ധീന്‍ , മധു എന്നിവര്‍ പ്രതികള്‍ക്ക് ഒളിവില്‍ കഴിയാനും , രക്ഷപ്പെടാനും സഹായം നല്‍കിയവരാണ്. ഇതോടെ കേസില്‍ 12 പേര്‍ അറസ്റ്റിലായി.

ബണ്ണിലെ ക്രീമിനെ ചൊല്ലിയുണ്ടായ തര്‍ക്കം; യുവാക്കള്‍ ബേക്കറി ഉടമയെയും കുടുംബത്തേയും ആക്രമിച്ചതായി പരാതി

വൈക്കത്ത് ബണ്ണിലെ ക്രീമിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാക്കള്‍ ബേക്കറി ഉടമയെയും കുടുംബത്തേയും ആക്രമിച്ചതായി പരാതി. സംഘര്‍ഷത്തിനിടയില്‍ കടയിലെ സ്റ്റൂളിലിരുന്ന് ചായ കുടിച്ചിരുന്ന വയോധികനും അക്രമണത്തില്‍ ഗുരുതര പരിക്ക്. സംഘര്‍ഷത്തില്‍ അക്രമി സംഘത്തിനും പരിക്കേറ്റു.

ആക്രമണത്തില്‍ പരിക്കേറ്റ വൈക്കം താലുക്ക് ആശുപത്രിക്കു സമീപത്തെ ബേക്കറി ഉടമ മുട്ടത്തേഴത്ത് ശിവകുമാര്‍, ഭാര്യ കവിത, മക്കളായ കാശിനാഥ്, സിദ്ധിവിനായക്, 95 വയസ്സുള്ള വൈക്കം ആലുങ്കല്‍ വേലായുധന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് വൈകുന്നേരം അഞ്ചിന് വൈക്കം താലൂക്ക് ആശുപത്രിക്കു മുന്‍വശത്ത് പ്രവര്‍ത്തിക്കുന്ന ബേക്കറിയിലായിരുന്നു സംഭവം.

പരിക്കേറ്റ ശിവകുമാര്‍ , ഭാര്യ കവിത മക്കളായ കാശിനാഥന്‍, സിദ്ധിവിനായക്, കൈക്കും ഇടുപ്പിനും ഒടിവു പറ്റിയ വേലായുധന്‍ എന്നിവരെ വൈക്കം താലുക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബേക്കറിയില്‍ ചായ കുടിക്കാനെത്തിയ യുവാക്കളിലൊരാള്‍ വാങ്ങിയ ബണ്ണിലെ ക്രീമിനെ ചൊല്ലിയാണ് തര്‍ക്കമുണ്ടായത്.

ഈ സമയം കടയിലുണ്ടായിരുന്ന കട ഉടമയുടെ ഭാര്യ കവിത യുവാക്കളെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും യുവാക്കള്‍ ഭര്‍ത്താവ് ശിവകുമാറിനെയും തലയ്ക്ക് മേജര്‍ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന തന്നെയും മക്കളെയും യുവാക്കള്‍ ആക്രമിച്ചതായും കവിത പറഞ്ഞു. കടയില്‍ ആക്രമണം നടത്തിയവര്‍ മറവന്‍തുരുത്ത് പാലാംകടവ് സ്വദേശികളാണെന്ന് പറയപ്പെടുന്നു. അതേസമയംകടയില്‍ ചായ കുടിക്കാനെത്തിയ തങ്ങളെ കടമയുടമയും മറ്റും ആക്രമിച്ചതായി ആരോപിച്ചു യുവാക്കളും വൈക്കം പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News