
മതവിദ്വേഷ പ്രസംഗക്കേസുകളില്‍ അറസ്റ്റിലായ പി സി ജോര്‍ജിനെ(PC George) അല്‍പസമയത്തിനകം മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. വിദ്വേഷ പ്രസംഗം ആവര്‍ത്തിച്ചതിന് പിന്നില്‍ ഗൂഢാലോചനയെന്ന് പ്രോസിക്യൂഷൻ. ജോര്‍ജിന്‍റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിപരിഗണിക്കും.
വൈദ്യപരിശോധനക്ക് ശേഷം രാത്രി 9.30 ഓടെ എറണാകുളത്ത് നിന്ന് തിരിച്ച പിസി ജോര്‍ജ്ജിനെ 12.30 ഓടെയാണ് തിരുവനന്തപുരത്ത് എത്തിച്ചത്. പ്രതിഷേധം കണക്കിലെടുത്ത് വന്‍ സുരക്ഷാ സംവിധാനങ്ങളുടെ അകമ്പടിയോടെയാണ് കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്ത് കൊണ്ട് വന്നത്. ഒച്ചിറയിൽ DYFI പ്രവർത്തകർ PC ജോർജ്ജിന് നേരെ പ്രതിഷേധം ഉയർത്തി .
AR ക്യാമ്പിന് മുന്നിൽ BJP പ്രവർത്തകർ പുഷ്പവൃഷ്ടി നടത്തി PC ജോർജ്ജിന് അഭിവാദ്യം നേർന്നു. വിദ്വേഷ പ്രസംഗത്തില്‍ തിരുവനന്തപുരം കോടതി നല്‍കിയ ജാമ്യം റദ്ദാക്കപ്പെട്ട സാഹചര്യത്തില്‍ പിസി ജോര്‍ജ്ജ് നല്‍കിയ അപ്പീല്‍ രാവിലെ ഹൈക്കോടതി പരിഗണിക്കും.
രാത്രി തന്നെ കേസ് പരിഗണിക്കമെന്ന ജോര്‍ജ്ജിന്‍റെ അപേക്ഷ കോടതി അംഗീകരിച്ചില്ല. തലസ്ഥാനത്ത് എത്തിച്ച പിസി ജോര്‍ജ്ജിനെ വൈദ്യപരിശോധനക്ക് വീണ്ടും വീധേയമാക്കും. രാത്രി തന്നെ PC ജോർജ്ജിനെ മജിസ്ട്രേറ്റിൻ്റെ വീട്ടിന് ഹാജരാക്കാൻ തീരുമാനിച്ചെങ്കിലും പുലർച്ചെ 2.30 ഓടെ പൊലീസിന്‍റെ തീരുമാനം മാറി.
രാവിലെ 7 ന് ഹാജരാക്കാം എന്നാണ് അന്തിമ തീരുമാനം . ജാമ്യം റദ്ദാക്കപ്പെട്ട സാഹചര്യത്തില്‍ ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധിയുണ്ടാവുന്നില്ലെങ്കില്‍ പിസി ജോര്‍ജ്ജിനെ റിമാന്‍ഡ് ചെയ്യും. രാഷ്ടപതി തലസ്ഥാനത്ത് ഉളളതിനാല്‍ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് വന്‍ പൊലീസ് സന്നാഹത്തെയാണ് തലസ്ഥാനത്ത് വിന്യസിച്ചിരിക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here