
ജമ്മു കശ്മീരിൽ(JammuKashmir) ടിവി ആർട്ടിസ്റ്റും ഗായികയുമായിരുന്ന യുവതിയെ ഭീകരർ വെടിവച്ച് കൊന്നു. അമ്രീൻ ഭട്ട് (35) ആണ് കൊല്ലപ്പെട്ടത്. സെൻട്രൽ കശ്മീരിലെ ബുദ്ഗാം ജില്ലയിലെ ചദൂര മേഖലയിലാണ് ബുധനാഴ്ച യുവതിക്കും പത്ത് വയസുളള അനന്തരവനും നേരെ ആക്രമണമുണ്ടായത്.
കുട്ടിയെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരോധിത ഭീകര സംഘടനയായ ലഷ്‌കറെ ത്വയ്ബയുടെ മൂന്ന് ഭീകരരാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. അമ്രീൻ ഭട്ടിന്റെ വീട്ടിൽ വച്ചാണ് ഇരുവർക്കും നേരെ തീവ്രവാദികൾ വെടിയുതിർത്തത്.
പരുക്കേറ്റ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴുത്തിൽ വെടിയുണ്ടയേറ്റ നിലയിലായിരുന്നു അമ്രീനെ ആശുപത്രിയിൽ എത്തിച്ചത്. അനന്തരവന്റെ കയ്യിലാണ് വെടിയേറ്റത്.
അമ്രീന്റെ പാട്ടുകളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കൂടാതെ പ്രദേശം വളഞ്ഞ് ഭീകരർക്ക് വേണ്ടിയുളള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിനിടെ കശ്മീരിലെ രണ്ടാമത്തെ സംഭവമാണ് ഇത്. ചൊവ്വാഴ്ച ജമ്മു കശ്മീരിലെ അഞ്ചർ മേഖലയിലെ സൗറയിൽ നിന്നുള്ള കോൺസ്റ്റബിൾ സയ്ഫുള്ള ഖാദ്രിയെ ഭീകരർ കൊലപ്പെടുത്തുകയും ഇയാളെ രക്ഷിക്കാൻ ഓടിയെത്തിയ ഒമ്പത് വയസ്സുള്ള മകൾക്ക് നേരെ വെടിയുതിർക്കുകയും ചെയ്തിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here