Pinarayi Vijayan: അതിജീവിത മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി; ഡിജിപിയെയും എഡിജിപിയെയും മുഖ്യമന്ത്രി വിളിച്ചുവരുത്തി

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അതിജീവിത മുഖ്യമന്ത്രി പിണറായി വിജയനുമായി(Pinarayi Vijayan) കൂടിക്കാഴ്ച നടത്തി. ഡിജിപിയെയും എഡിജിപിയെയും മുഖ്യമന്ത്രി വിളിച്ചുവരുത്തി.

അനുകൂലമായ നിലപാടാണ് മുഖ്യമന്ത്രിയിൽ നിന്നുമുണ്ടായതെന്നും അതിൽ അതീവ സന്തോഷമെന്നും അതിജീവിത മാധ്യമങ്ങളോട് പറഞ്ഞു. സർക്കാരിനെതിരായി താനൊന്നും പറഞ്ഞിട്ടില്ലെന്നും അത്തരത്തിൽ എന്തെങ്കിലും തന്റെ ഭാഗത്തുനിന്നുണ്ടായെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും അവർ തുറന്നു പറഞ്ഞു.

ഭർത്താവിനും ഡബ്ബിങ് ആർട്ടിസ്റ്റായ ഭാഗ്യലക്ഷ്മിയ്ക്കുമൊപ്പമാണ് രാവിലെ 9.45 ഓടെ മുഖ്യമന്ത്രിയെ കാണാൻ അതിജീവിത എത്തിയത്.

തൃക്കാക്കര തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ ഒരാളും ഒരു കേസും അട്ടിമറിക്കില്ലെന്ന ഉറപ്പ് മുഖ്യമന്ത്രി നല്‍കിയതിന് പിന്നാലെയാണ് അതിജീവിത മുഖ്യമന്ത്രിയെ കാണാനെത്തിയത്.

Vijay Babu: വിജയ് ബാബു നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

പീഡനക്കേസിൽ നടൻ വിജയ് ബാബു(Vijay Babu)വിൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. പരാതിക്കാരിയായ നടിക്കെതിരെ കൂടുതൽ ആരോപണങ്ങളുന്നയിച്ച് വിജയ് ബാബു ചില തെളിവുകൾ ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു.

പരാതിക്കാരി തൻ്റെ കയ്യിൽ നിന്നും പല തവണ പണം വാങ്ങിയെന്ന് വിജയ് ബാബു ആരോപിച്ചിരുന്നു. പീഡിപ്പിക്കപ്പെട്ടുവെന്ന് പരാതിയിൽ പറയുന്ന ദിവസത്തിന് ശേഷവും പരാതിക്കാരി പലതവണ തന്നെ കാണാൻ വന്നിട്ടുണ്ടെന്നും വിജയ് ബാബു ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

പരാതിക്കാരി തനിയ്ക്കച്ചയ വാട്സാപ്പ് ചാറ്റുകളും ചിത്രങ്ങളും വിജയ് ബാബു കോടതിക്ക് കൈമാറുകയും ചെയ്തിരുന്നു. അതേസമയം വിജയ് ബാബുവിനെതിരെ തെളിവുകളുണ്ടെന്നും മുൻകൂർ ജാമ്യാപേക്ഷ തള്ളണമെന്നുമാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News