Thrikkakkara: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടേതെന്ന പേരില്‍ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച സംഭവം; സൈബര്‍ സെല്‍ സമഗ്രമായ അന്വേഷണം നടത്തണം :കോടിയേരി ബാലകൃഷ്ണന്‍

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടേതെന്ന പേരില്‍ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ സൈബര്‍ സെല്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍.പി.സി ജോര്‍ജിന്റെ അറസ്റ്റ് സ്വാഭാവിക നടപടിയെന്നും കോടിയേരി പറഞ്ഞു.

വര്‍ഗ്ഗീയ കക്ഷികളുമായി യോജിച്ച് പോകുന്ന സമീപനമാണ് യു ഡി എഫ് സ്വീകരിക്കുന്നത്. നടിയെ പീഡിപ്പിച്ച കേസില്‍, അതിജീവിതക്ക് എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ ഗവണ്‍മെന്റ് ഇടപെടുമെന്നും കോടിയേരി ബാലകൃഷ്ണന്‍ കൊച്ചിയില്‍ വ്യക്തമാക്കി.

കോണ്‍ഗ്രസിന്റെ നിയന്ത്രണത്തിലുള്ള സാമൂഹ്യ മാധ്യമ പേജുകളിലൂടെ എല്‍ എ ഡി എഫ് സ്ഥാനാര്‍ത്ഥിയുടേതെന്ന പേരില്‍ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ സൈബര്‍ സെല്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി എല്‍ ഡി എഫ് ഇതിനകം ഡിജിപിയ്ക്കും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കും പരാതി നല്‍കിയിട്ടുണ്ടെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

പി.സി ജോര്‍ജിന്റെ അറസ്റ്റ് സ്വാഭാവിക നിയമനടപടിയാണ്.സര്‍ക്കാര്‍ വൈരനിര്യാതന ബുദ്ധി കാണിച്ചിട്ടില്ല. ആലപ്പുഴ പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ കുട്ടിയെക്കൊണ്ട് മതവിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ചവര്‍ക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്.വര്‍ഗ്ഗീയ കലാപമില്ലാത്ത സംസ്ഥാനമായി കേരളം നിലനില്‍ക്കുന്നത് ഇത്തരം നടപടി ഉണ്ടാകുന്നതു കൊണ്ടാണ്.

എന്നാല്‍ വര്‍ഗ്ഗീയ കക്ഷികളുമായി യോജിച്ച് പോകുന്ന സമീപനമാണ് യു ഡി എഫ് സ്വീകരിക്കുന്നത്. പ്രതിപക്ഷത്തിന്റെ പിന്തുണ ലഭിച്ചതോടെ സോളിഡാരിറ്റിയുടെയും എസ് ഡി പി ഐ യുടെയും ആക്രമണോത്സുകത വര്‍ധിച്ചുവെന്നും കൊടിയേരി പറഞ്ഞു.നടിയെ പീഡിപ്പിച്ച കേസില്‍ , അതിജീവിതക്ക് എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ ഗവണ്‍മെന്റ് ഇടപെടുമെന്നും കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News