Kashmir: ജമ്മു കാശ്മീരിൽ മൂന്ന് ഭീകരരെ സൈന്യം കൊലപ്പെടുത്തി

ജമ്മു കാശ്മീരിൽ മൂന്ന് ഭീകരരെ സൈന്യം കൊലപ്പെടുത്തി. കുപ്‌വാരയിൽ  സൂരക്ഷാ സേനയും ഭീകരരും  തമ്മിലുള്ള ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്. ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിയാനുളള ശ്രമത്തിലാണെന്ന് ജമ്മു കാശ്മീർ പോലീസ് മേധാവി വിജയകുമാർ അറിയിച്ചു. ഭീകരരുടെ നുഴഞ്ഞ് കയറ്റ ശ്രമം തകർത്തതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Gyanvapi: ഗ്യാൻവാപി കേസ്: മസ്ജിദ് കമ്മിറ്റിയുടെ ഹർജി ഇന്ന് വരാണസി കോടതിയിൽ

ഗ്യാൻവാപി(Gyanvapi) മസ്ജിദുമായി ബന്ധപ്പെട്ട ഹർജികളിൽ ഇന്ന് വാരാണസി ജില്ലാ കോടതി വാദം കേൾക്കൽ ആരംഭിക്കും. ഹർജികൾ നിലനിൽക്കുമോയെന്നതിൽ ആദ്യം വാദം കേൾക്കാനാണ് വാരണാസി ജില്ലാ കോടതിയുടെ തീരുമാനം.

മസ്ജിദ് കമ്മിറ്റിയുടെ അപേക്ഷയിലാണ് ഇന്ന് വാദം കേൾക്കുക. വാദം കേൾക്കുന്നത് വരെ മേഖലയിൽ തൽസ്ഥിതി തുടരാൻ വാരണാസി ജില്ലാ കോടതി നിർദേശം നൽകിയിരുന്നു. തർക്ക പ്രദേശത്ത് പൂജയും പ്രാർത്ഥനയും അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുക്കൊണ്ട് അഞ്ച് സ്ത്രീകൾ സമർപ്പിച്ച ഹർജി നിലനിൽക്കില്ലെന്നാണ് മസ്ജിദ് കമ്മിറ്റിയുടെ വാദം.

സർവേ റിപ്പോർട്ടിൽ ആക്ഷേപങ്ങൾ ഉണ്ടെങ്കിൽ ഒരാഴ്ചയ്ക്കകം സമർപ്പിക്കാനും കക്ഷികൾക്ക് നിർദേശം നല്കിയിരുന്നു. അതിനിടെ ശിവലിംഗത്തിൽ പൂജ അനുവദിക്കണം, മേഖലയിൽ മുസ്ലിമുകൾക്ക് പ്രവേശനം നിഷേധിക്കണം.

ഗ്യാൻവാപി ഹിന്ദുക്കൾക്ക് കൈമാറണം എന്നതടക്കമുള്ള പുതിയ ഹർജികൾ കഴിഞ്ഞ ദിവസം വാരണാസി കോടതിക്ക് മുന്നിൽ എത്തിയിരുന്നു..ഈ ഹർജികൾ ഈ മാസം 30ന് അതിവേഗ കോടതി പരിഗണിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here