Jo Joseph: എന്നെയും കുടുംബത്തെയും വ്യക്തിപരമായി അപമാനിക്കുന്നു; ഡോ. ജോ ജോസഫ് കൈരളി ന്യൂസിനോട്

തന്നെയും കുടുംബത്തെയും വ്യക്തിപരമായി അപമാനിക്കുന്നുവെന്ന് ഡോ. ജോ ജോസഫ്( Jo Joseph) കൈരളി ന്യൂസിനോട്. തനിക്കെതിരായ മറുപക്ഷത്തിന്റെ വ്യാജ അശ്ലീല വീഡിയോ പ്രചരണത്തിൽ പാർട്ടി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.

താൻ ഒരു ഘട്ടത്തിലും ആരെയും വ്യക്തിപരമായി ആക്രമിച്ചിട്ടില്ല, അപമാനിച്ചിട്ടില്ല. ഇതിന് തൃക്കാക്കരയിലെ ജനം മറുപടി നൽകുമെന്നും അദ്ദേഹം കൈരളിന്യൂസിനോട് പറഞ്ഞു.

Thrikkakkara: ഞങ്ങളുടെ കുട്ടികൾക്ക് സ്കൂളിൽ പോവണം; അപവാദ പ്രചാരണം പരിധി വിട്ടത്; ദയാ പാസ്‌കൽ

കുടുംബം സൈബർ ആക്രമണം നേരിടുന്നുവെന്ന് തൃക്കാക്കര(Thrikkakkara)യിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന്‍റെ ഭാര്യ ദയ പാസ്കല്‍. കുടുംബത്തിനെതിരെ അപവാദം പ്രചരിക്കുന്നു. തങ്ങളുടെ കുട്ടികൾക്ക് സ്കൂളിൽ പോവണമെന്നും തിരഞ്ഞെടുപ്പ് കഴിഞ്ഞും ഞങ്ങൾക്ക് ജോലി ചെയ്ത് ജീവിക്കണമെന്നും ദയപാസ്കല്‍ മാധ്യങ്ങളോട് പറഞ്ഞു.

ആരോഗ്യകരമായി സംവാദങ്ങൾ നടത്തുവാൻ ആശയ ദാരിദ്ര്യം ഉള്ളത് കൊണ്ടാണ് മറുഭാഗം അപവാദങ്ങൾ പ്രചരിപ്പിക്കുന്നത്. അപവാദ പ്രചാരണം എല്ലാ പരിധിയും വിട്ടത് കൊണ്ടാണ് പ്രതികരിക്കേണ്ടി വന്നത്.

രാഷ്ട്രീയ പാർട്ടികളുടെ മുതിർന്ന നേതാക്കൾ അണികളെ താക്കീത് ചെയ്യണമെന്നും പാർട്ടി നിയമ നടപടി സ്വീകരിച്ചതിനാൽ കേസ് കൊടുക്കുന്നില്ലെന്നും ദയ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here