KSRTC: കെഎസ്ആര്‍ടിസി ബസ് മോഷ്ടിച്ചു; വഴി നീളെ അപകടം; പ്രതി പിടിയില്‍

(aluva)ആലുവ ഡിപ്പോയില്‍ നിന്ന് (ksrtc)കെഎസ്ആര്‍ടിസി ബസ് മോഷ്ടിച്ച കള്ളന്‍ പിടിയില്‍. വ്യാഴാഴ്ച രാവിലെ 8.10 ഓടെയാണ് (bus)ബസ് മോഷണം പോയത്. ബസ് മോഷ്ടിച്ച് കടത്തിയ പ്രതിയെ നോര്‍ത്ത് പോലീസ് പിടികൂടി. ഇയാള്‍ക്ക് മാനസിക പ്രശ്നമുണ്ടെന്നാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം.

മെക്കാനിക്കിന്റെ വേഷം ധരിച്ചെത്തിയ ആള്‍ ബസുമായി കടന്നുകളയുകയായിരുന്നു. കോഴിക്കോട്ടെയ്ക്ക് സര്‍വ്വീസ് നടത്താനായി നിര്‍ത്തിയിട്ട ബസ് ആണ് മോഷ്ടിച്ചത്. യാത്രയ്ക്കിടെആലുവ ഭാഗത്തുനിന്ന് എറണാകുളത്തേക്ക് വരുന്ന വഴിയില്‍ ബസ് നിരവധി വാഹനങ്ങളില്‍ തട്ടി. തുടര്‍ന്ന് കലൂര്‍ പുല്ലേപടിയില്‍ വച്ച് നോര്‍ത്ത് പൊലീസ് വാഹനം തടഞ്ഞു നിര്‍ത്തുകയായിരുന്നു.

Joju George: ഓഫ് റോഡ് റെയ്സ് കേസ്; ജോജു ജോർജ്ജ് ആർടിഒയ്ക്കു മുന്നിൽ ഹാജരായി

വാഗമൺ(vagamon) ഓഫ് റോഡ് റെയ്സ് കേസിൽ നടൻ ജോജു ജോർജ്ജ് (joju george) ഇടുക്കി ആർടിഒയ്ക്കു മുന്നിൽ ഹാജരായി. ചൊവ്വാഴ്ചയാണ് രഹസ്യമായി ജോജു ആർടിഒ ഓഫീസിലെത്തിയത്.

അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് ലൈസൻസ് റദ്ദാക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി ആർടിഒ ജോജു ജോർജ്ജിന് നോട്ടീസ് അയച്ചിരുന്നു.

വാഗമണ്ണിലെ ഓഫ് റോഡ് റെയ്സിൽ പങ്കെടുത്ത് അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് പത്താം തീയതിയാണ് ഇടുക്കി ആർടിഒ നടൻ ജോജു ജോർജിന് നോട്ടീസ് അയച്ചത്. ലൈസൻസും വാഹനത്തിൻറെ രേഖകളുമായി നേരിട്ട് ഹാജരാകാനായിരുന്നു നിർദ്ദേശം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here