Kerala State Film Awards: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം നാളെ; പ്രണവ്, ദുല്‍ഖര്‍, മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവര്‍ അന്തിമ പട്ടികയില്‍

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്(kerala state film awards) പ്രഖ്യാപനം നാളെ നടക്കും. നാളെ വൈകിട്ട് അഞ്ച് മണിക്ക് മന്ത്രി സജി ചെറിയാനാകും(Saji Cheriyan) വിജയികളെ പ്രഖ്യാപിക്കുക. ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സയ്യിദ് അഖ്തര്‍ മിര്‍സ ചെയര്‍മാനായ അന്തിമ ജൂറി ചിത്രങ്ങളെല്ലാം കണ്ട് വിലയിരുത്തി.

മമ്മൂട്ടി,(Mammootty) ദുല്‍ഖര്‍ സല്‍മാന്‍(Dulquer Salmaan), മോഹന്‍ലാല്‍(Mohanlal), പ്രണവ്(Pranav) എന്നിവരുടെ ചിത്രങ്ങള്‍ പരസ്പരം മത്സരിക്കുന്നു എന്നതാണ് ഇത്തവണത്തെ അവാര്‍ഡ് പ്രഖ്യാപനത്തിലെ വലിയ പ്രത്യേകത. ഇവര്‍ക്കൊപ്പം ഇന്ദ്രന്‍സ്, സുരാജ് വെഞ്ഞാറമ്മൂട്, ഗുരു സോമസുന്ദരം തുടങ്ങിയവരും രംഗത്തുണ്ട്. പൃഥ്വിരാജ്, ജയസൂര്യ, കുഞ്ചാക്കോ ബോബന്‍, ദിലീപ്, ബിജു മേനോന്‍, ഫഹദ് ഫാസില്‍, ടൊവിനോ തോമസ്, ജോജു ജോര്‍ജ്, ചെമ്പന്‍ വിനോദ്, ആസിഫ് അലി, നിവിന്‍ പോളി, സൗബിന്‍ ഷാഹിര്‍, സണ്ണി വെയ്ന്‍, അനൂപ് മേനോന്‍, ഉണ്ണി മുകുന്ദന്‍ തുടങ്ങിയവരുടെ ചിത്രങ്ങളും അവര്‍ഡിനായി മത്സരരംഗത്തുണ്ട്.

വണ്‍, ദ പ്രീസ്റ്റ് എന്നിവയാണ് മമ്മൂട്ടിയുടെ മത്സര ചിത്രങ്ങള്‍. ദൃശ്യം-2 ആണ് മോഹന്‍ലാല്‍ ചിത്രം. നിധിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്ത കാവല്‍ എന്ന ചിത്രത്തിലൂടെ സുരേഷ് ഗോപിയും മത്സര രംഗത്തുണ്ട്. റിലീസ് ചെയ്തത് മുതല്‍ ഏറെ ശ്രദ്ധനേടിയ റോജിന്‍ തോമസ് സംവിധാനം ചെയ്ത ‘ഹോം’, വിനീത് ശ്രീനിവാസന്റെ ‘ഹൃദയം’ എന്നിവ മത്സരരംഗത്തുണ്ട്. ‘നിഷിദ്ധോ’,’ആണ്’, ‘ഖെദ്ദ’, ‘അവനോവിലോന’, ‘ദ് പോര്‍ട്രെയ്റ്റ്‌സ് ‘ എന്നിവ മികച്ച സിനിമയ്ക്കുള്ള മത്സരത്തിനുണ്ട്.

മഞ്ജു വാരിയര്‍, പാര്‍വതി തിരുവോത്ത്, കല്യാണി പ്രിയദര്‍ശന്‍, നിമിഷ സജയന്‍, അന്ന ബെന്‍, രജീഷ വിജയന്‍, ദര്‍ശന രാജേന്ദ്രന്‍, ഐശ്വര്യലക്ഷ്മി, ഉര്‍വശി, സുരഭി, ഗ്രേസ് ആന്റണി, നമിത പ്രമോദ്, മീന, മംമ്ത മോഹന്‍ദാസ്, മഞ്ജു പിള്ള, ലെന, സാനിയ ഇയപ്പന്‍, ദിവ്യ പിള്ള, അഞ്ജു കുര്യന്‍, ദിവ്യ എം.നായര്‍, വിന്‍സി അലോഷ്യസ്, ഡയാന തുടങ്ങിയവരാണ് മികച്ച നടിക്കുള്ള മത്സരത്തിനുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel