MV Jayarajan: അതിജീവിതയുടെ പ്രതികരണം കള്ള പ്രചാരകർക്കുള്ള തിരിച്ചടി: എം വി ജയരാജൻ

അതിജീവിതയുടെ പ്രതികരണം കള്ള പ്രചാരകർക്കുള്ള തിരിച്ചടിയെന്ന് സി പി ഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ(MV Jayarajan). അതിജീവിതയുടെ പേരിൽ പ്രതിപക്ഷം തൃക്കാക്കരയിൽ മുതലെടുപ്പിന് ശ്രമിച്ചുവെന്നും അദ്ദേഹം ആഞ്ഞടിച്ചു.

അതിജീവിതയ്ക്ക് ഒപ്പമാണ് സർക്കാറെന്നതിൽ സംശയമില്ല. നടിക്ക് നീതി കിട്ടുന്നതിന് ഏതറ്റം വരെയും സർക്കാർ പോകുമെന്നും എംവി ജയരാജൻ പറഞ്ഞു.

Kerala Government: അതിജീവിത പറയുന്നു ‘സർക്കാരിൽ പൂർണ വിശ്വാസം’; പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ മുതലെടുപ്പ് പൊളിഞ്ഞു

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് എന്തിനെയും രാഷ്ട്രീയ മുതലെടുപ്പിന് ഇരയാക്കുന്ന പ്രതിപക്ഷത്തിന് ഏറ്റ തിരിച്ചടിയായി അതിജീവിതയുടെ പ്രതികരണം. മുഖ്യമന്ത്രിയുമായുള്ള കുടിക്കാഴ്ചയില്‍ പൂര്‍ണ തൃപ്തി രേഖപ്പെടുത്തിയാണ് അതിജീവിതയുടെ പ്രതികരണം.

അതേസമയം അതിജീവിതയ്ക്ക് നീതി ഉറപ്പാക്കാനാവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ കൈക്കൊള്ളും മുഖ്യമന്ത്രി(CM) പറഞ്ഞു. സെക്രട്ടേറിയറ്റിലെ ചേംബറില്‍ രാവിലെ 10 മണിക്ക് അതിജീവിതയുമായി നടന്ന കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. കൂടിക്കാഴ്ച പതിനഞ്ച് മിനിറ്റോളം നീണ്ടു.

തുടക്കം മുതല്‍ സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ മുഖ്യമന്ത്രി വിശദീകരിച്ചു. എന്നും അതിജീവിതയ്ക്കൊപ്പമാണ് സര്‍ക്കാര്‍ നിലകൊണ്ടത്. ആ നില തന്നെ തുടര്‍ന്നും ഉണ്ടാകും. ഇത്തരം കേസുകളില്‍ എതിര്‍പക്ഷത്ത് എത്ര ഉന്നതനായാലും നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതിജീവതയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മുഖ്യമന്ത്രി അടിയന്തിരമായി സംസ്ഥാന പോലീസ് മേധാവിയെയും ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയെയും ചേംബറില്‍ വിളിച്ചുവരുത്തി. അതിജീവിത ഉന്നയിച്ച കാര്യങ്ങള്‍ സംബന്ധിച്ചും കേസന്വേഷണം കാര്യക്ഷമമാക്കുന്നതിനും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ മുഖ്യമന്ത്രി നല്‍കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News