Karthi Chithambaram: കാര്‍ത്തി ചിദംബരത്തെ സിബിഐ ചോദ്യം ചെയുന്നു

കാര്‍ത്തി ചിദംബരത്തെ സിബിഐ ചോദ്യം ചെയുന്നു. കൈക്കൂലി വാങ്ങി ചൈനീസ് പൗരന്‍മാര്‍ക്ക് വിസ നല്‍കിയെന്ന കേസിലാണ് ചോദ്യം ചെയുന്നത്. കേസുമായി ബന്ധപ്പെട്ട് ചിദംബരത്തിന്റെയും കാര്‍ത്തി ചിദംബരത്തിന്റെയും വീടുകളിലും ഓഫീസുകളിലും മുന്‍പ് സിബിഐ റെയ്ഡ് നടന്നിരുന്നു.

വ്യാജ വിസ സംഘടിപ്പിക്കുന്നതിന് കോഴ വാങ്ങിയെന്ന കേസില്‍ കാര്‍ത്തി ചിദംബരത്തെ സിബിഐ ചോദ്യം ചെയുന്നു. ചൈനീസ് പൗരന്മാര്‍ക്ക് കൈക്കൂലി വാങ്ങി വിസ സംഘടിപ്പിച്ചു നല്‍കിയ കേസിലാണ് ഇപ്പോള്‍ കാര്‍ത്തി ചിദംബരത്തെ സിബിഐ ചോദ്യം ചെയ്യുന്നത് . പി. ചിദംബരം കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്ന സമയത്തായിരുന്നു കേസിനാസ്പദമായ സംഭവം.

ഈ കേസുമായി ബന്ധപ്പെട്ട് പി ചിദംബരത്തിന്റെയും കാര്‍ത്തി ചിദംബരത്തിന്റെയും വീടുകളിലും ഓഫീസുകളിലും സി.ബി.ഐ റെയ്ഡ് നടത്തിയിരുന്നു. പിന്നാലെ കാര്‍ത്തിയുടെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ഭാസ്‌കര്‍ രാമനെ സിബിഐ അറസ്റ്റ് ചെയ്തു. പരിശോധന നടന്ന സമയത്ത വിദേശത്തായിരുന്ന കാര്‍ത്തി ചിദംബരതോട് ഡല്‍ഹിയിലെത്തി 16 മണിക്കൂറിനുള്ളില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് സിബിഐ സ്പെഷ്യല്‍ കോടതി നിര്‍ദേശച്ചിരുന്നു.

സിബിഐ കസ്റ്റഡിയിലുള്ള സുഹൃത്ത് ഭാസ്‌കര രാമനൊപ്പം ഇരുത്തിയാണ് കാര്‍ത്തി ചിദംബരത്തെ ചോദ്യം ചെയുന്നത്.നേരത്തെ വിദേശ ഫണ്ട് സ്വീകരിച്ചതടക്കമുള്ള നിരവധി കേസുകള്‍ കാര്‍ത്തി ചിദംബരത്തിനെതിരെയുണ്ട്. ഈ കേസുകളില്‍ നിലവില്‍ ജാമ്യത്തിലാണ് കാര്‍ത്തി. ജാമ്യം റദ്ദാക്കാന്‍ സിബിഐ കോടതിയെ സമീപിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel