കേന്ദ്ര ഭരണം ഉപയോഗിച്ച് ഇന്ത്യയിൽ ചാതുർവർണ്ണ വ്യവസ്ഥിതി തിരികെ കൊണ്ടുവരാനാണ് ആർ.എസ്.എസ് ശ്രമിക്കുന്നതെന്ന് ദേവസ്വം – പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ(K Radhakrishnan).
വർഗരാഷ്ട്രീയത്തിലൂടെ മാത്രമേ ജാതി വ്യവസ്ഥക്കെതിരായ പോരാട്ടം ശക്തിപ്പെടുത്താനാകൂ. എ.കെ.എസ് അഞ്ചാം സംസ്ഥാന സമ്മേളനം അടിമാലിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ജാതി വ്യവസ്ഥിതി നിലനിൽക്കുന്നിടത്തോളം അസമത്വവും തുടരുമെന്ന് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയും ആർ.എസ്.എസും തിരിച്ചറിയുന്നുണ്ട്. മത രാഷ്ട്രം സ്ഥാപിച്ച് ചാതുർവർണ വ്യവസ്ഥിതി തിരികെ കൊണ്ടുവരാനാണ് ശ്രമം. വർഗരാഷ്ട്രീയത്തിലൂടെ മാത്രമേ ജാതി വ്യവസ്ഥിതിക്കെതിരെ പോരാടാൻ കഴിയൂ എന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ആദിവാസികളുടെയും പട്ടികജാതി വിഭാഗങ്ങളുടെയും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള സമഗ്ര പദ്ധതികളാണ് എൽ.ഡി.എഫ് സർക്കാർ നടപ്പിലാക്കുന്നത്.
കുട്ടികളുടെ വിദ്യാഭ്യാസത്തിനും യുവാക്കളുടെ തൊഴിലിനും പ്രാമുഖ്യം നൽകും. 25 ലക്ഷം രൂപ മുതൽ മുടക്കിൽ ആറ് വിദ്യാർഥികൾക്ക് രാജീവ് ഗാന്ധി ഏവിയേഷൻ സെൻ്ററിൽ പഠനമൊരുക്കിയത് ആ കാഴ്ചപ്പാടിൻ്റെ ഭാഗമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ആദിവാസി ക്ഷേമസമിതി സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായുള്ള പ്രതിനിനിധി സമ്മേളനം അടിമാലിയിൽ തുടരുകയാണ്. രാവിലെ സംസ്ഥാന സെക്രട്ടറി ബി. വിദ്യാധരൻ കാണി പതാക ഉയർത്തിയതോടെയാണ് പ്രതിനിധി സമ്മേളനത്തിന് തുടക്കമായത്.
സംസ്ഥാന പ്രസിഡൻ്റ് ഒ.ആർ കേളു അധ്യക്ഷനായ പ്രസീഡിയം നടപടികൾ നിയന്ത്രിക്കുന്നു. പ്രവർത്തന റിപ്പോട്ടിൻമേലുള്ള പൊതുചർച്ചയാണ് ഇന്നത്തെ പ്രധാന അജണ്ട.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.