Dear Friend Trailer: സൂപ്പര്‍ മാനായി ടൊവിനോ; ‘ഡിയര്‍ ഫ്രണ്ട്’ ട്രെയിലര്‍ പുറത്ത്

നടന്‍ വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന ‘ഡിയര്‍ ഫ്രണ്ടി’ന്റെ(Dear Friend) ട്രെയിലര്‍ പുറത്തിറങ്ങി. രസകരമായ രീതിയിലാണ് ചിത്രത്തിന്റെ ട്രെയിലര്‍ തയ്യാറാക്കിയിരിക്കുന്നത്. ടൊവിനോ തോമസ്(Tovino Thomas) നായകനാകുന്ന ചിത്രം ജൂണ്‍ 10നാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക.

അഞ്ച് സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. പല കാലഘട്ടില്‍ അവര്‍ക്കിടയില്‍ ഉണ്ടാകുന്ന സൗഹൃദവും പ്രശ്നങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ബേസില്‍ ജോസഫും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജസ്റ്റിന്‍ വര്‍ഗീസാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഷൈജു ഖാലിദാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.

ഷൈജു ഖാലിദ്, സമീര്‍ താഹിര്‍, ആഷിഖ് ഉസ്മാന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. ഹാപ്പി അവേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെയും ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെയും ബാനറിലാണ് നിര്‍മാണം. ഷറഫു, സുഹാസ്, അര്‍ജുന്‍ലാല്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ. ദീപു ജോസഫാണ് ചിത്രത്തിന്റെ ചിത്ര സംയോജനം നിര്‍വഹിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News