Dileep: നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷൻ കൂടുതൽ തെളിവുകൾ ഹാജരാക്കി

ദിലീപിൻ്റെ(Dileep) ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ പ്രോസിക്യൂഷൻ കൂടുതൽ തെളിവുകൾ ഹാജരാക്കി. ശബ്ദരേഖ ഉൾപ്പടെയുള്ള തെളിവുകളാണ് ഹാജരാക്കിയത്.

ദിലീപിൻ്റെ ബന്ധുക്കളായ അനൂപിൻ്റെയും സുരാജിൻ്റെയും ഫോണിൽ നിന്ന് വീണ്ടെടുത്ത സംഭാഷണങ്ങളാണ് ഹാജരാക്കിയത്. തെളിവുകൾ കൂടുതൽ സമയമെടുത്ത് പരിശോധിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ഹർജി പരിഗണിക്കുന്നത് ഈ മാസം 31ലേയ്ക്ക് മാറ്റി.

Pinarayi Vijayan: സർക്കാരിൽ പൂർണ വിശ്വാസം; സർക്കാരിനെതിരായി ഒന്നും പറഞ്ഞിട്ടില്ല: അതിജീവിത

സർക്കാരിൽ പൂർണ വിശ്വാസമെന്ന് അതിജീവിത. സെക്രട്ടേറിയേറ്റിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി(Pinarayi Vijayan) കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ.

അനുകൂലമായ നിലപാടാണ് മുഖ്യമന്ത്രിയിൽ നിന്നുമുണ്ടായതെന്നും അതിൽ അതീവ സന്തോഷമെന്നും അതിജീവിത മാധ്യമങ്ങളോട് പറഞ്ഞു. സർക്കാർ കൂടെയുണ്ടാകുമെന്ന ഉറപ്പ് മുഖ്യമന്ത്രി നൽകി.

സർക്കാരിനെതിരായി താനൊന്നും പറഞ്ഞിട്ടില്ലെന്നും അത്തരത്തിൽ എന്തെങ്കിലും തന്റെ ഭാഗത്തുനിന്നുണ്ടായെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും അവർ തുറന്നു പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News