Barroz: ദൃശ്യവിസ്മയമായി മോഹന്‍ലാലിന്റെ ബറോസ്; ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറല്‍

മോഹന്‍ലാല്‍(Mohanlal) സംവിധായകന്റെ തൊപ്പിയണിയുന്ന ചിത്രമാണ് ‘ബറോസ്'(Barroz). ഏറെ പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. മോഹന്‍ലാലിന്റെ ബറോസ് എന്ന കഥാപാത്രവുമായി ബന്ധപ്പെട്ടതാണ് ചിത്രങ്ങള്‍. ബറോസ് കോട്ടയ്ക്ക് സമാനമായ ഒരു കെട്ടിടത്തില്‍ നില്‍ക്കുന്നതും അതിന്റെ ഭിത്തിയിലൂടെ നടക്കുന്നതുമൊക്കെയാണ് ചിത്രങ്ങളില്‍ ദൃശ്യമാവുന്നത്. ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ എന്ന സിനിമയിലെ ‘ഗ്രാവിറ്റി ഇല്യൂഷന്‍’ എന്ന സാങ്കേതിക വിദ്യയും ബറോസില്‍ ഉപയോഗിച്ചിട്ടുണ്ട് എന്ന് ചിത്രങ്ങളില്‍ നിന്ന് വ്യക്തമാണ്.

മികച്ച ഒരു ദൃശ്യാനുഭവമായിരിക്കും സിനിമ സമ്മാനിക്കുകയെന്ന് ഉറപ്പ് നല്‍കുന്നവയാണ് പുറത്തുവന്നിരിക്കുന്ന ലൊക്കേഷന്‍ ചിത്രങ്ങള്‍. ഇതിന് പിന്നാലെ ആരാധകര്‍ വലിയ ആവേശത്തിലാണ്. ‘മലയാള സിനിമയുടെ ഗെയിം ചെയ്ഞ്ചര്‍’ എന്നാണ് ചില പ്രേക്ഷകര്‍ ബറോസിനെ വിശേഷിപ്പിക്കുന്നത്.

‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ എന്ന ആദ്യ ഇന്ത്യന്‍ 3 ഡി(3D) ചിത്രത്തിന്റെ സംവിധായാകാനായ ജിജോയുടെ കഥയില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘ബറോസ്’. ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമായ ബറോസിനെ അവതരിപ്പിക്കുന്നത് മോഹന്‍ലാല്‍ ആണ്. വ്യത്യസ്തമായ ഗെറ്റപ്പില്‍ തല മൊട്ടയടിച്ച് താടി വളര്‍ത്തി വെസ്റ്റേണ്‍ ശൈലിയിലാണ് മോഹന്‍ലാല്‍ എത്തുന്നത്.

ലോകത്തിന്റെ നാനാഭാഗത്തുനിന്നുമെത്തിച്ച വാസ്‌കോ ഡ ഗാമയുടെ രത്നങ്ങളുടെയും നിധികളുടെയും കാവല്‍ക്കാരനായ ബറോസിന്റെ കഥയാണ് ചിത്രം പറയുന്നത്. കാത്തുസൂക്ഷിക്കുന്ന നിധി ഗാമയുടെ പിന്‍ഗാമിയെന്നുറപ്പുള്ളയാള്‍ക്കു മാത്രമെ ബറോസ് കൈമാറുകയുള്ളൂ. ഒരുദിവസം ഗാമയുടെ പിന്‍തുടര്‍ച്ചക്കാരന്‍ എന്ന് പറഞ്ഞ് കൊണ്ട് ഒരു കുട്ടി വരുന്നതോടെ ബറോസിന്റെ കഥ തുടങ്ങുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News