Burj Khalifa: ലോകത്ത് ആളുകള്‍ ഏറ്റവും കൂടുതല്‍  തിരയുന്നത് ബുര്‍ജ് ഖലീഫയെ; സ്ട്രീറ്റ് വ്യൂവില്‍ ഒന്നാമത്

(google)ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ തിരയുന്ന കെട്ടിടം എന്ന റെക്കോര്‍ഡ് (dubai)ദുബൈയിലെ ബുര്‍ജ് ഖലീഫക്ക്. ഗൂഗിള്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഏറ്റവും കൂടുതല്‍ പേര്‍ തിരയുന്ന രാജ്യം ഇന്തോനേഷ്യയാണ്.

ഈഫല്‍ ഗോപുരവും, ഇന്ത്യയിലെ താജ്മഹലുമാണ് ബുര്‍ജ് ഖലീഫ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പേര്‍ ഗൂഗില്‍ സ്ട്രീറ്റ് വ്യൂ വഴി കാണാനായി തിരയുന്ന കെട്ടിടം. അമേരിക്കയെയും ജപ്പാനെയും പിന്നിലാക്കിയാണ് സ്ട്രീറ്റ് വ്യൂ വഴി ഏറ്റവും കൂടുതല്‍ പേര്‍ ഇന്തോനേഷ്യ ആസ്വദിക്കുന്നത്. അമേരിക്കയും ജപ്പാനും മെക്സിക്കോയും ബ്രസീലും പിന്നാലെയുണ്ട്.

ഏറ്റവും കൂടുതല്‍ പേര്‍ കാണുന്ന നഗരവും ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയാണ്. ടോക്കിയോ, മെക്സിക്കന്‍ സിറ്റി നഗരങ്ങളാണ് രണ്ടും മൂന്നും സ്ഥാനത്ത്. ഗൂഗില്‍ സ്ട്രീറ്റ് വ്യൂ പതിനഞ്ച് വയസ് പിന്നിടുന്ന സാഹചര്യത്തിലാണ് ഏറ്റവും കൂടുതല്‍ പേര്‍ അന്വേഷിക്കുന്ന തെരുവുകളുടെ വിവരങ്ങള്‍ ഗൂഗിള്‍ പങ്കുവെച്ചത്.

പനോരമിക് സ്വഭാവമുള്ള നിരവധി (photo)ഫോട്ടോകള്‍ കൂട്ടിച്ചേര്‍ത്താണ് ഗുഗീള്‍ സ്ട്രീറ്റ് വ്യൂ നഗരകാഴ്ചകള്‍ സമ്മാനിക്കുന്നത്. പൊതുജനങ്ങള്‍ക്കും വിവിധ തെരുവുകളുടെ പനോരമിക് ചിത്രങ്ങള്‍ ഗൂഗിളിന് സ്ട്രീറ്റ് വ്യൂയില്‍ ഉള്‍പ്പെടുത്താന്‍ സംഭാവന ചെയ്യാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here